കെപിസിസി വൈസ് പ്രസിഡൻ്റ് വി പി സജീന്ദ്രനെതിരെ വിജിലൻസ് കേസ്. പഞ്ചായത്തുകളിലേക്ക് വിതരണം ചെയ്യുന്നതിനായി കൂടിയ വിലയ്ക്ക് അരി വാങ്ങിയതിൽ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതിയിലാണ് നടപടി.
മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവ് പ്രകാരമാണ് വിജിലൻസ് കേസെടുത്തിരിക്കുന്നത്. താലൂക്ക് സപ്ലൈ ഓഫീസറും വി പി സജീന്ദ്രനും ചേർന്ന് അഴിമതി നടത്തിയതെന്നായിരുന്നു കഴിഞ്ഞ ദിവസം ഉയർന്നുവന്ന പരാതി