ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻ ഡി എ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണന് ജയം. 452 വോട്ടിനാണ് സി പി രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ മഹാരഷ്ട്ര ഗവർണറാണ്. പതിനഞ്ചാമത് ഉപരാഷ്ട്രപതിയായിരിക്കും സി പി രാധാകൃഷ്ണൻ.

2025 ജൂലൈയിൽ ആരോഗ്യപരമായ കാരണങ്ങളാൽ ജഗ്ദീപ് ധൻകർ രാജിവച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. പാർലമെന്റ് ഹൗസിൽ രാവിലെ 10 മണി മുതൽ ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 5 വരെ നീണ്ടു. ആറുമണിക്ക് ആയിരുന്നു വോട്ടെണ്ണൽ. രാജ്യസഭയുടെ ചെയർമാൻ എന്ന നിലയിൽ ഭരണഘടനയിലെ രണ്ടാമത്തെ ഉയർന്ന പദവി വഹിക്കുന്ന വ്യക്തിയാണ് ഉപരാഷ്ട്രപതി.