കേരളത്തിൽ ഒക്ടോബർ ഒന്ന് മുതൽ ലേണേഴ്സ് ടെസ്റ്റിൽ മാറ്റങ്ങൾ വരുന്നു. പരീക്ഷ കൂടുതൽ കടുപ്പിക്കാനാണ് തീരുമാനം. നിലവിൽ 20 ചോദ്യങ്ങളുള്ള പരീക്ഷയ്ക്ക് പകരം ഇനി 30 ചോദ്യങ്ങളുണ്ടാകും. ഉത്തരങ്ങൾക്കുള്ള ഓപ്ഷനുകൾ മൂന്നിൽ നിന്ന് നാലായി വർധിക്കും.

ഓരോ ചോദ്യത്തിനും ഉത്തരം നൽകാൻ 30 സെക്കൻഡ് വീതമാണ് ലഭിക്കുക. വിജയിക്കാൻ 30 ചോദ്യങ്ങളിൽ കുറഞ്ഞത് 18 എണ്ണമെങ്കിലും ശരിയാക്കണം. നേരത്തെ 20 ചോദ്യങ്ങളിൽ 12 എണ്ണം ശരിയാക്കിയാൽ മതിയായിരുന്നു. പുതിയ സിലബസ് എംവിഡിയുടെ ലീഡ്സ് ആപ്പിൽ ലഭ്യമാണ്.