കോട്ടയം മെഡിക്കൽ കോളേജിലെ ഉപയോഗശൂന്യമായ കെട്ടിടം പൊളിഞ്ഞു വീണുണ്ടായ അപകടത്തിൽ മരണപ്പെട്ട ബിന്ദുവിൻ്റെ കുടുംബത്തിന് സർക്കാർ നവീകരിച്ചു നൽകിയ പുതിയ വീട്ടിൽ താമസം തുടങ്ങി. ബിന്ദുവിന്റെ മക്കളായ നവമിയും നവനീതും ഭർത്താവ് വിശ്രുതയും മുത്തശ്ശി സീതാലക്ഷ്‌മിയും കഴിഞ്ഞ ദിവസമാണ് പുതിയ വീട്ടിലേക്ക് താമസം മാറിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.

ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷണൽ സർവീസ് സ്‌കീമാണ് (എൻ.എസ്.എസ്) വീടിൻ്റെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. വെള്ളിയാഴ്ചയാണ് വീടിന്റെ താക്കോൽ കുടുംബത്തിന് കൈമാറിയത്.