പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച എസ്‍ഡിപിഐ നേതാവ് അറസ്റ്റിൽ. കൊടുങ്ങല്ലൂർ കോതപറമ്പ് സ്വദേശി എം.കെ. ഷമീറാണ് അറസ്റ്റിലായത്. കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യവെയാണ് ഇയാൾ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയത്.

ഇന്നലെ രാത്രിയാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. എറണാകുളത്തു നിന്നും കൊടുങ്ങല്ലൂരിലേക്ക് സർവീസ് നടത്തിയ കെഎസ്ആർടിസി ബസിൽ വച്ച് പ്രതി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പെൺകുട്ടി കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എസ്‌ഡിപിഐ മുൻ മണ്ഡലം സെക്രട്ടറിയും എസ്‌ഡിടിയു സംസ്ഥാന നേതാവുമാണ് അറസ്റ്റിലായ ഷമീർ. നിലവിൽ ഇയാൾ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലാണ്.