പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും ചേർന്ന് വോട്ട് കൊള്ള നടത്തുകയാണെന്ന് രാഹുൽ ഗാന്ധി. അവർ പരമാവധി ശ്രമിക്കുന്നു. അവർ ഇത് ബിഹാറിലും ചെയ്യും. ഹരിയാനയിലും മഹാരാഷ്ട്രയിലും കർണാടകയിലും അവർ ചെയ്തു. വോട്ട് കൊള്ള തടയുകയെന്നത് ബിഹാറിലെ യുവാക്കളുടെ ഉത്തരവാദിത്തമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
