എഫ്ഐആറിൽ രാഹുൽ മാങ്കൂട്ടത്തിനെതിരെ ഗൗരവമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. തൃക്കണ്ണാപുരത്തെ ഫ്ലാറ്റിൽ വച്ച് രണ്ട് തവണ യുവതിയെ ബലാത്സംഗം ചെയ്തുവെന്നും, പീഡനത്തിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയതായും എഫ്ഐആർ വ്യക്തമാക്കുന്നു.
യുവതി അനുഭവിച്ച ക്രൂരതകളെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് രേഖയിൽ പുറത്ത് വരുന്നത്. ആദ്യത്തെ പീഡനത്തിന് ശേഷം, സംഭവത്തെക്കുറിച്ച് പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പറയുന്നു. തുടർന്ന് പാലക്കാട് ഫ്ലാറ്റിലേക്ക് യുവതിയെ കൊണ്ടുപോയി, പകർത്തിയ ദൃശ്യങ്ങൾ കാണിച്ച് വീണ്ടും ബലാത്സംഗം ചെയ്‌തതായി എഫ്ഐആറിൽ ഉണ്ട്.
2025 മെയ് 30-ന് രാഹുലിന്റെ സുഹൃത്ത് തിരുവനന്തപുരം കൈമനത്ത് വച്ച് യുവതിക്ക് ഗർഭഛിദ്രത്തിനുള്ള മരുന്ന് നൽകിയതായും രേഖയിൽ പറയുന്നു. ചുവന്ന കാറിൽ വെച്ചാണ് മരുന്ന് കൈമാറിയത്. മരുന്ന് കഴിച്ചതിനെക്കുറിച്ച് സ്ഥിരീകരിക്കാനായി രാഹുൽ വീഡിയോ കോൾ നടത്തിയതായും എഫ്ഐആറിൽ വ്യക്തമാക്കുന്നു.
