മറ്റത്തൂരിൽ ഉണ്ടായ കോൺഗ്രസ്–ബിജെപി സഖ്യം ‘ഓപ്പറേഷൻ ലോട്ടസ്’ന്റെ ഭാഗമാണെന്ന സൂചനകൾ ശക്തമാകുന്നു. കൂറുമാറ്റവുമായി ബന്ധപ്പെട്ട് മണ്ഡലതലത്തിൽ നേരത്തെ തന്നെ ചർച്ചകൾ നടന്നിരുന്നുവെന്നും, ബിജെപി ജില്ലാ കമ്മിറ്റിയുടെ അറിവോടെയായിരുന്നു നീക്കങ്ങളെന്നും പുതിയ വിവരങ്ങൾ പുറത്തുവരുന്നു.
ഡീൽ ഉറപ്പിക്കുന്നതിനു മുമ്പ് തന്നെ കോൺഗ്രസ് അംഗങ്ങളോട് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിജയിച്ച ശേഷം കോൺഗ്രസിൽ തുടർന്നാൽ പിന്തുണ നൽകാനാകില്ലെന്ന നിലപാടാണ് ബിജെപി സ്വീകരിച്ചതെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് യുഡിഎഫ് അംഗങ്ങൾ രാജിവെച്ചത്.
രാജിവെച്ച് സ്വതന്ത്രരായാൽ മാത്രമേ പിന്തുണ നൽകൂ എന്ന നിലപാടിൽ ബിജെപി ഉറച്ചുനിന്നതായും റിപ്പോർട്ടുണ്ട്. യുഡിഎഫ് അംഗങ്ങളുടെ രാജിക്കത്തുകൾ ആദ്യം ലഭിച്ചത് ബിജെപി നേതാക്കൾക്കാണെന്ന വിവരവും പുറത്തുവരുന്നുണ്ട്.
