ട്വൻ്റി 20 സംഘടന എൻഡിഎയിൽ ചേർന്നതിന് പിന്നാലെ കിഴക്കമ്പലത്ത് പ്രവർത്തകർ കൂട്ടമായി രാജിവച്ചു. രാജിവച്ച പന്ത്രണ്ട് ട്വൻ്റി 20 പ്രവർത്തകർ സിപിഐഎമ്മിൽ ചേർന്നതായി ആണ് ലഭിക്കുന്ന വിവരം. ഇവർക്കായി പള്ളിക്കുറ്റി ജംഗ്ഷനിൽ സ്വീകരണ പരിപാടി സംഘടിപ്പിച്ചു.
സിപിഐഎം പ്രാദേശിക നേതാവ് എ.കെ. നിസാറിന്റെ അദ്ധ്യക്ഷതയിലാണ് സ്വീകരണം നടന്നത്.വരും ദിവസങ്ങളിൽ കൂടുതൽ ട്വൻ്റി 20 പ്രവർത്തകർ സംഘടന വിടുകയും മറ്റ് രാഷ്ട്രീയ പാർട്ടികളുടെ ഭാഗമാകുകയും ചെയ്യുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് ട്വൻ്റി 20 നേതാവ് സാബു ജേക്കബ് എൻഡിഎയിൽ ചേർന്ന വിവരം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് അറിയിച്ചത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷും സാബു ജേക്കബും പങ്കെടുത്ത വാർത്താസമ്മേളനത്തിലാണ് ഈ പ്രഖ്യാപനം നടന്നത്.
