പ്രധാനമന്ത്രി പങ്കെടുത്ത വേദിയിൽ അതൃപ്തി പ്രകടമാക്കി ശാസ്തമംഗലം ബിജെപി കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ.ഇന്ന് പുത്തരിക്കണ്ടത്തെ ബിജെപി പൊതു സമ്മേളന വേദിയില്‍ പ്രധാനമന്ത്രി മോദിയുടെ അടുത്ത് പോലും പോകാതെയാണ് ശ്രീലേഖ അതൃപ്തി പ്രകടിപ്പിച്ചത്.
വേദിയിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറലാണ്. മേയര്‍ വിവി രാജേഷും, കെ സുരേന്ദ്രനും ഉള്‍പ്പടെയുള്ള നേതാക്കള്‍ മോദിയെ യാത്രയാക്കുന്ന ഘട്ടത്തിലും, ശ്രീലേഖ ആ പരിസരത്തേക്ക് പോലും പോകാതെ മാറിനിന്നു.
പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്യാതെ ആർ ശ്രീലേഖ നിൽക്കുന്ന ദൃശ്യങ്ങളാണ് ചർച്ചയാകുന്നത്. പ്രധാനമന്ത്രിയുടെ പരിപാടിക്ക് പിന്നാലെ വേദിയിലെ നേതാക്കളെല്ലാം ചേർന്ന അദ്ദേഹത്തിനെ യാത്രയാക്കിയിട്ടും ആർ ശ്രീലേഖ നിന്നിടത്തുനിന്ന് അനങ്ങിയില്ല. പ്രധാനമന്ത്രി പോകുന്നത് നോക്കിനിന്ന ശ്രീലേഖ എതിർവശത്തുകൂടി വേദി വിടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
