ഇന്ത്യ–യുഎസ് വ്യാപാരക്കരാറിനെതിരെ ശക്തമായ വിമർശനവുമായി സിപിഐഎം പൊളിറ്റ് ബ്യൂറോ രംഗത്തെത്തി. ജനതാൽപ്പര്യങ്ങൾക്ക് വിരുദ്ധമായി നടത്തിയ ഈ നടപടികൾ ഇന്ത്യയുടെ പരമാധികാരത്തിനുനേരെയുള്ള ആക്രമണമാണെന്നും കാർഷിക മേഖലയ്ക്കും രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്കുമുള്ള ഗുരുതര വെല്ലുവിളിയാണെന്നും പൊളിറ്റ് ബ്യൂറോ അഭിപ്രായപ്പെട്ടു.
കേന്ദ്ര സർക്കാർ യുഎസിന് വലിയ ഇളവുകൾ നൽകിയതോടെ ഇന്ത്യൻ നയങ്ങൾ അമേരിക്ക തീരുമാനിക്കുന്ന അവസ്ഥയിലേക്കാണ് രാജ്യം നീങ്ങുന്നതെന്നും സിപിഐഎം ആരോപിച്ചു. മോദി നേതൃത്വം നൽകുന്ന ബിജെപി സർക്കാരിന്റെ സമീപനം ട്രംപിന് മുന്നിലെ നാണംകെട്ട കീഴടങ്ങലാണെന്നും പൊളിറ്റ് ബ്യൂറോ വിമർശിച്ചു.
വ്യാപാരക്കരാറിന്റെ പൂർണ വിവരങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കണമെന്നും രാജ്യത്തോടും ജനങ്ങളോടും സർക്കാർ ഉത്തരവാദിത്വം കാണിക്കണമെന്നും സിപിഐഎം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.
