“മറക്കരുത്…! നാളെ വോട്ട് ചെയ്യാൻ പോകുമ്പോൾ ഇക്കഴിഞ്ഞ പത്ത് വർഷം മറന്നു പോകരുത്” എന്ന തലക്കെട്ടിൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ പങ്കുവെച്ച അവസാന വീഡിയോയ്ക്ക് വലിയ പ്രതികരണമാണ് ലഭിച്ചത്. വീഡിയോയ്ക്ക് 137 കെ ലൈക്കും ഏകദേശം 20 ലക്ഷം വ്യൂസും ലഭിച്ചതായി കാണിക്കുന്നു. വയനാട് ടൗൺഷിപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട മുൻ വീഡിയോകൾക്കും ശ്രദ്ധേയമായ റീച്ചുണ്ട്.
എന്നാൽ ഈ റീച്ച് കൃത്രിമമായി സൃഷ്ടിച്ചതാണെന്ന ആരോപണം സോഷ്യൽ മീഡിയയിൽ ഉയർന്നിട്ടുണ്ട്. ഹരിതം ഷാജു എന്ന വ്യക്തി ഈ ആരോപണം ഉന്നയിച്ച് സ്ക്രീൻഷോട്ടുകൾ സഹിതം ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചു.
മാങ്കൂട്ടത്തിലിന്റെ പോസ്റ്റിൽ ലൈക്ക് ചെയ്തവരുടെ ലിസ്റ്റ് പരിശോധിച്ചപ്പോൾ ആദ്യ ഭാഗത്തിന് ശേഷം നിരവധി ഫേക്ക് അല്ലെങ്കിൽ പേയ്ഡ് ഐഡികൾ കാണുന്നുവെന്നാണ് ഹരിതം ഷാജു ആരോപിക്കുന്നത്. “ഫാക്ട് ചെക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ നിരവധി സംശയാസ്പദ അക്കൗണ്ടുകൾ കണ്ടെത്തി” എന്നുമാണ് അദ്ദേഹത്തിന്റെ കുറിപ്പ്.
അതേസമയം, വീഡിയോയിലെ റിയാക്ഷനുകൾ പരിശോധിച്ചാലും സമാനമായ രീതിയിൽ ഫേക്ക് ഐഡികളുടെ സാന്നിധ്യം വ്യക്തമായി കാണുന്നുവെന്നാണ് ആരോപണം. വിഷയത്തിൽ ഇതുവരെ മാങ്കൂട്ടത്തിലിന്റെ ഭാഗത്തുനിന്ന് പ്രതികരണം ഉണ്ടായിട്ടില്ല.
