ചെയര്‍മാന്‍

ചെയര്‍മാന്‍ വരും
വാഗ്ദാനങ്ങള്‍ നല്‍കും
പോകും

രണ്ട് മാസം അങ്ങനെ പോകും

ചെയര്‍മാന്‍ വീണ്ടും വരും
വാഗ്ദാനങ്ങള്‍ നല്‍കും
പോകും

മൂന്ന് മാസം ആരുമറിയാതെ പോകും

ചെയര്‍മാന്‍ വീണ്ടും വരും
വാഗ്ദാനങ്ങള്‍ നല്‍കും
ചിരിക്കും

ചിരിക്കുമ്പോള്‍ പുള്ളി സുന്ദരനാണ്
ഒന്നും പറയാന്‍ തോന്നില്ല.

ചിരി ഞങ്ങള്‍ പൊതിഞ്ഞെടുക്കും
വാടക
ഹോസ്റ്റല്‍ ഫീസ്
പലചരക്ക് കടക്കാരന്റെ കടം
എല്ലാം വീട്ടും.

ചെയര്‍മാന്‍ വരും
പോകും
ഒന്നും സംഭവിക്കില്ല.

(തൊഴിലാളിയുടെ കലിപ്പ് എന്ന പേരിലും ഇത് വായിക്കാം)

 

ഇന്ത്യാവിഷന്‍ വെബ്ബില്‍ ജോലി ചെയ്തിരുന്ന ക്രിസ്പിന്‍ ജോസഫ്, അവിടയുള്ള ജോലിക്കാരെ പുഞ്ചിരിയോടെ മയക്കാന്‍ ശ്രമിക്കുന്ന ചെയര്‍മാന്‍ എം കെ മുനീറി(സംസ്ഥാന മന്ത്രി)നോടുള്ള വിയോജിപ്പിനെ തുടര്‍ന്നാണ് ഈ കവിത എഴുതിയത്. തുടര്‍ന്ന് അദ്ദേഹത്തെ ദില്ലിയിലേക്ക് റിപ്പോര്‍ട്ടിംഗിനായി പറഞ്ഞയക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചു. ആ സ്ഥലം മാറ്റത്തില്‍ പ്രതിഷേധിച്ച് ക്രിസ്പിന്‍ ഇന്ത്യാവിഷനില്‍ നിന്ന് രാജിവെച്ചു.

ഒരു കവിതയെ പുഞ്ചിരിയോടെ ഇല്ലാതാക്കിയ മുനീര്‍ സാഹിബ്, താങ്കള്‍ എത്രപാട്ടുപാടിയിട്ട് എന്ത് കാര്യം? താങ്കളിലെ മനുഷ്യത്വത്തിന്റെ നീരുറവ എന്നേ പട്ടുപോയി.

20-Jul-2014

കവിതകൾ മുന്‍ലക്കങ്ങളില്‍

More