അങ്ങനെയൊരുകാലം
ഡോ. ദീപ ബിജോ അലക്സാണ്ടര്‍

കേള്‍വിക്കാരില്ലാതെ
നിലച്ചുപോയൊരു തേങ്ങല്‍
കാറ്റിലലിയും.
കെട്ടുപോയൊരു താരത്തിളക്കം
പ്രകാശവര്‍ഷങ്ങള്‍ക്കിപ്പുറം
കണ്തൊടും പോലെ
വരും കാലമാ വീചികളൊരു
സ്വനഗ്രാഹകമരിച്ചെടുക്കും.
ഒറ്റയാവലിന്റെ മൊഴിമാറ്റമെന്ന്
കാതുകളില്‍ നിന്ന്
ചുണ്ടുകളിലേക്ക്,
താളുകളിലേക്ക്
പകര്‍ന്നു വയ്ക്കും.
സ്നേഹമറിയാതെ
യുരുകിത്തീര്ന്നൊരാളെ
ഇത്രമേല്‍ നൊന്തിരുന്നെ
ന്നാരൊക്കെയോ നെഞ്ചണയ്ക്കും
അവശേഷിക്കാനിടങ്ങളില്ലാ
തൊടുങ്ങിപ്പോയൊരാള്ക്ക്
പലയിടങ്ങളുണ്ടാവുന്ന
കറുത്ത ഫലിതം
കാലമങ്ങനെയാവര്ത്തിക്കും
.

17-Oct-2014
കവിതകൾ മുന്‍ലക്കങ്ങളില്‍
More