|
നേരത്തെയുണ്ടായിരുന്ന വിസി നിർമ്മിച്ച 24 മണിക്കൂർ പ്രവർത്തിക്കുന്ന ലൈബ്രറി കോംപ്ലക്‌സും മാസ് കമ്മ്യൂണിക്ഷേൻ വിഭാഗത്തിന്റെ കെട്ടിടമടക്കം ആറ് കെട്ടിടങ്ങളും പണി പൂർത്തീകരിച്ച് മാസങ്ങൾ കഴിഞ്ഞീട്ടും തുറന്ന് കൊടുക്കാൻ തയാറാവാതെ, വിസി വിദ്യാർത്ഥികളെ വെല്ലുവിളിയ്ക്കുകയാണ്. സർവകലാശാലയിൽ പുതിയ വികസന പ്രവര്ത്തനങ്ങൾ ഒന്നും തന്നെ നടപ്പാക്കാൻ പോലും തയ്യാറാവാതെയിരിയ്ക്കുന്ന വിസി, ഇവിടെയുള്ള സൗകര്യങ്ങൾ പിൻവലിയ്ക്കുകയും ചെയ്യുന്നു. ക്യാമ്പസിനുള്ളിലെ ബസ് സർവീസുകൾ പേരിന് മാത്രമാക്കി മാറ്റി, വിദ്യാർത്ഥികൾക്ക് നൽകിയിരുന്ന സൈക്കിളുകൾ നിർത്തലാക്കി, ബാറ്ററി കാറുകളും നിർത്തലാക്കി. ഇപ്പോൾ ക്യാംമ്പസിൽ ലഭ്യമായിരുന്ന മുഴുവൻ സമയ സൗജന്യ വൈ-ഫൈയും നിർത്തലാക്കിയിരിക്കുന്നു. കഴിഞ്ഞ രണ്ട് വർഷത്തിൽ സർവകലാശാല ലൈബ്രറിയിലേയ്ക്ക് ഒരു രൂപയുടെ പുസ്തകം പോലും വാങ്ങാത്ത ലോകത്തിലെ തന്നെ ഏക സർലകലാശാല ചിലപ്പോൾ പോണ്ടിച്ചേരിയായിരിക്കും. പറയുന്നകാരണമോ ഫണ്ടില്ല എന്നതും. അതേ സമയം വിസി തന്റെ ഔദ്യോഗിക വസതിയിലെ ബാത്ത്‌റും നവീകരിച്ചത് 11ലക്ഷം രൂപ ചിലവഴിച്ചാണ്. രണ്ടു കാറുകളുള്ള വിസി മൂന്നാമത് ഒരെണ്ണം കൂടി വാങ്ങി.
യുജിസിയുടെ വ്യാജ സർവകലാശാലകളുടെ പട്ടികയിലുള്ള ശ്രീലങ്കയിലെ സർവകലാശാലയിൽ നിന്നാണ് ചന്ദ്ര ക്യഷ്ണ മൂർത്തി ഡി- ലിറ്റ് ബിരുദം നേടിയത്. സിവിയിൽ പറയുന്നത് പിഎച്ച്ഡിക്കായി എട്ട് വിദ്യാർത്ഥികളെ അസിസ്റ്റ് ചെയ്തുവെന്നാണ്. എന്നാൽ, കേവലം രണ്ടു പേരെ മാത്രമെ ചെയ്തീട്ടുള്ളു. അതു പോലെ ഇന്ത്യയിലെ പ്രശസ്തമായ പല നിയമ കലാലയങ്ങളുടെ ജേർണലുകളിൽ 25ഓളം ലേഖനങ്ങൾ എഴുതിയെന്ന് പറയുമ്പോഴും ഒരണ്ണം പോലുമില്ല എന്നതാണ് വിവരവകാശ രേഖകള്‍ പറയുന്നത്. സ്വന്തമായി എഴുതിയ ഏക പുസ്തകം 98ശതമാനവും കോപ്പിയടിച്ചതാണെന്ന് പ്രസാധകർ തന്നെ പറയുന്നു. ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കുമ്പോൾ ഞങ്ങൾ എങ്ങനെയാണ് ഇതെല്ലാം കണ്ടില്ലെന്ന് നടിച്ച് ക്ലാസ് മുറികളുടെ നാല് ചുമരിനുള്ളിൽ ഒത്തിങ്ങി കൂടുന്നത്?
|
ഇന്ത്യയിലെ മികച്ച കേന്ദ്ര സർവകലാശാലകളിൽ ഒന്നായ പോണ്ടിച്ചേരി സർവകലാശാല കുറെയേറെ ദിവസമായി വിദ്യാർത്ഥി പ്രക്ഷോഭം കാരണം നിശ്ചലമായിരിയ്ക്കുകയാണ്. സ്വയം ഭരണ സർവകലാശാലയായ പോണ്ടിച്ചേരിയിൽ ഞങ്ങൾ വിദ്യാർത്ഥികൾക്ക് പഠനവും ജീവിതവും ദുസഹമായ സാഹചര്യത്തിലാണ് സമരത്തിലേയ്ക്കു ഇറങ്ങാൻ നിർബധിതമായത്. 2013ൽ സർവകലാശാലയുടെ ചരിത്രത്തിലെ തന്നെ മികച്ച വിസിയായി മാറിയ ജെ.എ.കെ. താരീക്കിന്റെ പിൻഗാമിയായാണ് ചന്ദ്ര ക്യഷ്ണ മൂർത്തി ഇവിടെ വരുന്നത്. വിജയകുത്തിപ്പിന്റെ ഉച്ചസ്ഥായിലായിരുന്ന സർവകലാശാലയുടെ വികസനം ചന്ദ്ര ക്യഷ്ണ മൂർത്തിയുടെ വരവോടെ പിന്നോട്ടായി. ഇന്ത്യയിലെ സർവകലാശാലകളുടെ പട്ടികയിൽ ആദ്യ പത്തിലുണ്ടായിരുന്ന പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി ഇപ്പോൾ അറുപത്തിയൊമ്പതാം സ്ഥാനത്താണ് നിൽക്കുന്നത്.
കഴിഞ്ഞ രണ്ടു വർഷമായി ഒരു നിർമ്മാണ പ്രവർത്തനം പോലും സര്‍വകലാശാലയില്‍ നടത്തീട്ടില്ല. കോടികൾ കേന്ദ്ര സർക്കാർ മറ്റു കേന്ദ്ര സർവകലാശാലകൾക്ക് അടിസ്ഥാന സൗകര്യ വികസനത്തിനും നവീകരണത്തിനുമായി അനുവദിയ്ക്കുമ്പോൾ ഫണ്ടില്ലെന്ന വിസിയുടെ വാദം എങ്ങനെയാണ് അംഗീകരിയ്ക്കുക? ഹോസ്റ്റൽ സൗകര്യം അപര്യാപ്തമായ സർവകലാശാലയിൽ ലഭ്യമായ ഹോസ്റ്റൽ മുറികളും റിക്രിയേഷൻ ഹാളുകളും ആൺകുട്ടികൾക്ക് നൽക്കാതെ വേണമെങ്കിൽ ഇവിടെ പഠിച്ചാൽ മതിയെന്ന ഫാസിസ്റ്റ് മനോഭാവമാണ് അധികാരകൾ വച്ച് പുലർത്തുന്നത്. രണ്ടു പേർ താമസിക്കേണ്ട പെൺകുട്ടികളുടെ ഹോസ്റ്റൽ മുറിയിൽ നാല് പേരാണ് ഇപ്പോൾ താമസിക്കുന്നത്. ആർഎച്ച് ഹാളുകൾ തുറന്ന് കൊടുക്കുന്നില്ല.
നേരത്തെയുണ്ടായിരുന്ന വിസി നിർമ്മിച്ച 24 മണിക്കൂർ പ്രവർത്തിക്കുന്ന ലൈബ്രറി കോംപ്ലക്‌സും മാസ് കമ്മ്യൂണിക്ഷേൻ വിഭാഗത്തിന്റെ കെട്ടിടമടക്കം ആറ് കെട്ടിടങ്ങളും പണി പൂർത്തീകരിച്ച് മാസങ്ങൾ കഴിഞ്ഞീട്ടും തുറന്ന് കൊടുക്കാൻ തയാറാവാതെ, വിസി വിദ്യാർത്ഥികളെ വെല്ലുവിളിയ്ക്കുകയാണ്. സർവകലാശാലയിൽ പുതിയ വികസന പ്രവര്ത്തനങ്ങൾ ഒന്നും തന്നെ നടപ്പാക്കാൻ പോലും തയ്യാറാവാതെയിരിയ്ക്കുന്ന വിസി, ഇവിടെയുള്ള സൗകര്യങ്ങൾ പിൻവലിയ്ക്കുകയും ചെയ്യുന്നു. ക്യാമ്പസിനുള്ളിലെ ബസ് സർവീസുകൾ പേരിന് മാത്രമാക്കി മാറ്റി, വിദ്യാർത്ഥികൾക്ക് നൽകിയിരുന്ന സൈക്കിളുകൾ നിർത്തലാക്കി, ബാറ്ററി കാറുകളും നിർത്തലാക്കി. ഇപ്പോൾ ക്യാംമ്പസിൽ ലഭ്യമായിരുന്ന മുഴുവൻ സമയ സൗജന്യ വൈ-ഫൈയും നിർത്തലാക്കിയിരിക്കുന്നു. കഴിഞ്ഞ രണ്ട് വർഷത്തിൽ സർവകലാശാല ലൈബ്രറിയിലേയ്ക്ക് ഒരു രൂപയുടെ പുസ്തകം പോലും വാങ്ങാത്ത ലോകത്തിലെ തന്നെ ഏക സർലകലാശാല ചിലപ്പോൾ പോണ്ടിച്ചേരിയായിരിക്കും. പറയുന്നകാരണമോ ഫണ്ടില്ല എന്നതും. അതേ സമയം വിസി തന്റെ ഔദ്യോഗിക വസതിയിലെ ബാത്ത്‌റും നവീകരിച്ചത് 11ലക്ഷം രൂപ ചിലവഴിച്ചാണ്. രണ്ടു കാറുകളുള്ള വിസി മൂന്നാമത് ഒരെണ്ണം കൂടി വാങ്ങി.
യുജിസിയുടെ വ്യാജ സർവകലാശാലകളുടെ പട്ടികയിലുള്ള ശ്രീലങ്കയിലെ സർവകലാശാലയിൽ നിന്നാണ് ചന്ദ്ര ക്യഷ്ണ മൂർത്തി ഡി- ലിറ്റ് ബിരുദം നേടിയത്. സിവിയിൽ പറയുന്നത് പിഎച്ച്ഡിക്കായി എട്ട് വിദ്യാർത്ഥികളെ അസിസ്റ്റ് ചെയ്തുവെന്നാണ്. എന്നാൽ, കേവലം രണ്ടു പേരെ മാത്രമെ ചെയ്തീട്ടുള്ളു. അതു പോലെ ഇന്ത്യയിലെ പ്രശസ്തമായ പല നിയമ കലാലയങ്ങളുടെ ജേർണലുകളിൽ 25ഓളം ലേഖനങ്ങൾ എഴുതിയെന്ന് പറയുമ്പോഴും ഒരണ്ണം പോലുമില്ല എന്നതാണ് വിവരവകാശ രേഖകള്‍ പറയുന്നത്. സ്വന്തമായി എഴുതിയ ഏക പുസ്തകം 98ശതമാനവും കോപ്പിയടിച്ചതാണെന്ന് പ്രസാധകർ തന്നെ പറയുന്നു. ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കുമ്പോൾ ഞങ്ങൾ എങ്ങനെയാണ് ഇതെല്ലാം കണ്ടില്ലെന്ന് നടിച്ച് ക്ലാസ് മുറികളുടെ നാല് ചുമരിനുള്ളിൽ ഒത്തിങ്ങി കൂടുന്നത്?
സർവകലാശാലയില്‍ വി സി നടപ്പിലാക്കുന്ന ഏകാധിപത്യപരമായ നിരവധി വിദ്യാർത്ഥി വിരുദ്ധ നിലപാടുകളെ തുടര്‍ന്നാണ് ഇവിടെ വിദ്യാര്‍ഥി പ്രക്ഷോഭം ആരംഭിച്ചത്. ഇന്ത്യയിലെ മറ്റു കേന്ദ്ര സർവകലാശാലകളിൽ നിന്ന് വിഭിന്നമായി രാഷ്ട്രീയവും പ്രതിഷേധിയ്ക്കാനുള്ള ജനാധിപത്യ അവകാശം പോലും നിരോധിക്കപ്പെട്ട ക്യാമ്പസാണ് പോണ്ടിച്ചേരി. ഇവിടെ സമരമെന്നത് കേവലം സ്വപ്നമായിരുന്ന സാഹചര്യത്തിലാണ് രണ്ടു വർഷം മുൻപ് റാങ്കിങ് പരാതി നൽകിയ വിദ്യാർത്ഥികളെ പുറത്താക്കിയ വിസിയുടെ തലതിരിഞ്ഞ നടപടിയ്‌ക്കെതിരെ എസ്എഫ്‌ഐ സമരത്തിനിറങ്ങത്. ആ സമരത്തിനെ വിസി തന്റെ അധികാരവും പണവും ഉപയോഗിച്ച്, ഗുണ്ടകളെ വരെ ഇറക്കിയാണ് നേരിട്ടത്. പക്ഷെ, എസ് എഫ് ഐയുടെ പോരാട്ടം അവസാനം മദ്രാസ് ഹൈക്കോടതി വരെ നീണ്ടു. അവസാനം വിജയം വിദ്യാർത്ഥി പക്ഷത്തായിരുന്നു. എസ്എഫ് ഐയിലൂടെ ഏറ്റ ആദ്യ പ്രഹരത്തെ വിസിയായ ചന്ദ്ര ക്യഷ്ണമൂർത്തി മറികടക്കാൻ ശ്രമിക്കുന്നത് കൂടുതൽ ഏകാധിപത്യ നിലപാടുകൾ കൈക്കൊണ്ടുകൊണ്ടാണ്. അതിനെയെല്ലാം വിദ്യാർത്ഥികളുടെ സംഘടിത മുന്നേറ്റങ്ങളിലൂടെ മറിക്കടക്കേണ്ടതുണ്ടെന്ന ചിന്തയാണ് ഞങ്ങളെ ഇപ്പോൾ ഈ സമരത്തിലേക്ക് നയിച്ചത്.
ജൂലായ് 27ന് സർവകലാശാലയുടെ രണ്ടു കവാടങ്ങളും ഉപരോധിച്ച് സർവകലാശാല തന്നെ നിശ്ചലമാക്കിയാണ് വിദ്യാർത്ഥികൾ സമരം ആരംഭിച്ചത്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള സർവകലാശാലയിലെ പ്രശ്‌നങ്ങൾ പരിഹരിയ്ക്കാൻ എംഎച്ച്ആർഡിയിൽ നിന്നു നേരിട്ട് പ്രതിനിധികൾ എത്തണമെന്നായിരുന്നു ഞങ്ങളുടെ ആവശ്യം. സമരത്തിന് തുടക്കം മുതൽ സമൂഹത്തിന്റെ നാനാഭാഗങ്ങളിൽ നിന്നു വലിയ പിൻതുണയാണ് ലഭിച്ചത്. ദേശീയ മാധ്യമങ്ങൾ മുതൽ അല്‍-ജെസീറ വരെ സമരം റിപ്പോർട്ട് ചെയ്തു. രാഷ്ട്രീയ പാർട്ടികൾ എല്ലാം തന്നെ പിന്തുണയുമായി സമരവേദിയിലെത്തി. അതേ സമയം സമരത്തെ തകർത്ത് തന്റെ അധികാര കസേരയിൽ തുടരാനുള്ള ശ്രമങ്ങൾ വിസി ഇപ്പോഴും നടത്തുണ്ട്. സമരത്തിനെ തുടക്കത്തിൽ തന്നെ ഇല്ലാത്താക്കാൻ വേണ്ടി വനിത ഹോസ്റ്റലുകളിൽ യോഗം വിളിയ്ക്കുകയും സമരത്തിൽ പങ്കെടുത്താൽ ഹോസ്റ്റലിൽ നിന്നു പുറത്താക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. സമരത്തില്‍ പങ്കെടുക്കാൻ പാടില്ലെന്ന് പറഞ്ഞ് സര്‍ക്കുലര്‍ വരെ ഇറക്കി. പക്ഷെ, വിസിയുടെ വിദ്യാർത്ഥി വിരുദ്ധ നിലപാടുകളിൽ പൊറുതി മുട്ടിയ വിദ്യാർത്ഥികൾ വിസിയുടെ ഭീഷിണികളെയെല്ലാം വകവെക്കാതെ സമരമുഖത്ത് അണിനിരന്നു.
അതിൽ കലിപൂണ്ട വിസി സമരത്തിന്റെ അഞ്ചാം ദിവസം ഗുണ്ടകളെ ഉപയോഗിച്ച് വിദ്യാർത്ഥകളെ മർദ്ദിച്ചു. സമരത്തിനെ തന്റെ അധികാരത്തിന്റെ ധാര്‍ഷ്ട്യം കൊണ്ട് തല്ലിയൊത്തുക്കാമെന്ന ധാരണയ്ക്കു മുന്നിൽ മുട്ട് മടക്കാൻ തയ്യാറല്ല ഞങ്ങളെന്ന് പ്രഖ്യാപ്പിച്ച് കൊണ്ട് സർവകലാശാലയിലെ വിസി അനുകൂലികൾ ഒഴിക്കെയുള്ള മുഴുവൻ വിദ്യാര്‍ഥികളും അധ്യാപകരും സമര മുഖത്തേയ്ക്ക് എത്തി.
കഴിഞ്ഞ ദിവസം എംഎച്ച്ആർഡി നിയോഗിച്ച രണ്ടംഗ സംഘം സർലകലാശാലയിലെ പ്രശ്‌നങ്ങൾ പഠിക്കാൻ ഇവിടെയെത്ത് വിദ്യാർത്ഥി മുന്നേറ്റത്തിന്റെ ആദ്യ വിജയമായിരുന്നു. പക്ഷെ, വിദ്യാര്‍ഥികള്‍ പ്രതീക്ഷിച്ച പോലെയായിരുന്നില്ല അവരുടെ നിലപാട്. വിസിയുടെ രാഷ്ട്രീയ അകത്തളങ്ങളിലുള്ള പിടിപാട് വ്യക്തമാക്കുന്നതായിരുന്നു അവരുടെ വാക്കുകൾ. വിസിയുടെ വ്യാജ ബിരുദം മുതൽ വിസിയാവാൻ സമർപ്പിച്ച വ്യജരേഖകളെ കുറിച്ച് വരെ വിദ്യാർത്ഥികൾ അറിയേണ്ടതില്ലെന്ന സാമാന്യ യുക്തിയ്ക്ക് നിരക്കാത്ത ഒരു മറുപടി നൽകിയാണ് അവർ മടങ്ങിയത്.
തന്നെക്കാൾ യോഗ്യതയുള്ളവരെ രാഷ്ട്രീയ പിന്തുണയുടെ ഭാഗമായി മാത്രം പിന്തള്ളിയാണ് ചന്ദ്ര ക്യഷ്ണമൂർത്തി വിസിയായത്. യു പി എ സർക്കാറിന്റെ കാലത്ത് പല്ലനം രാജുവെന്ന കോൺഗ്രസ് മന്ത്രിയുടെ ശുപാർശയിലാണ് ഇവര്‍ പോണ്ടിച്ചേരി സർവകലാശാലയുടെ കസേരയിൽ എത്തിച്ചത്. വിസിയാക്കാൻ 15 വർഷത്തെ കോളേജ് അധ്യാപന പരിചയം വേണമെന്നിരിക്കെ ഇവർക്കുള്ളത് കേവലം 10 വർഷത്തെ പരിചയമാണ്. അത്തരത്തിൽ യോഗ്യതാ മാനദണ്ഡങ്ങൾ പോലുമില്ലെന്ന് വിവരവകാശ രേഖകൾ തെളിയിക്കുന്ന ഒരാൾ വിസിയായിരിയ്ക്കുന്നതിനെ നിങ്ങൾ ചോദ്യം ചെയ്യേണ്ടെന്ന് സർക്കാറിന് എങ്ങിനെയാണ് പറയാൻ കഴിയുക?
സമരത്തിന് പിന്തുണയുമായി എത്തിയ കോൺഗ്രസും ബിജെപിയും പറയുന്ന വിചിത്രമായ കാര്യങ്ങൾ ഞങ്ങളെ കൂടുതൽ ഭയപെടുത്തുന്നു. കോൺഗ്രസ് നിയോഗിച്ച വിസിയെ ഞങ്ങൾക്ക് മാറ്റാൻ കഴിയില്ല കാരണം ഇന്ത്യൻ പ്രസിഡന്റ് കോൺഗ്രസ് നോമിനിയാണെന്ന് ബിജെപി പറയുമ്പോൾ, ഞങ്ങൾക്ക് ഇപ്പോൾ ഭരണമില്ലെന്നാണ് കോൺഗ്രസ് പറയുന്നത്. ഇവരുടെ ഈ നിലപാടുകൾ ചന്ദ്ര ക്യഷ്ണമൂർത്തിയുടെ രാഷ്ട്രീയ കേന്ദ്രങ്ങളിലെ പിടിപാടിന്റെ ഉദാഹരണമാണ്. അതിനാൽ, വിസിയെ മാറ്റുകയെന്നത് അത്ര എളുപ്പമല്ലെന്ന് വിദ്യാര്‍ഥികള്‍ക്ക് നല്ല ബോധ്യമുണ്ട്. പക്ഷെ, അവരുടെ വിദ്യാഭ്യാസ സ്വപ്നങ്ങളും ഭരണഘടന അനുവദിയ്ക്കുന്ന സ്വാതന്ത്ര്യവും ലഭിക്കുവാൻ വേറെ വഴിയില്ലെന്ന് അവര്‍ക്ക് അറിയാം.
ഈ സമരം എപ്പോൾ അവസാനിയ്ക്കുമെന്നോ വിദ്യാര്‍ഥികള്‍ക്ക് നീതി ലഭിയ്ക്കാൻ എത്ര കാലമെടുക്കുമെന്നോ അറിയില്ല. പക്ഷെ, ഒന്നവര്‍ക്കറിയാം സമരം അവസനിച്ചാലും വിദ്യാര്‍ഥികളെ കാത്തിരിയ്ക്കുന്നത് വലിയ കടമ്പകളും അപകടങ്ങളുമാണ്. സമരം ചെയ്യുന്നവരെ അടിച്ചൊതുക്കാൻ വിസിയുടെ സംരക്ഷകരായ ചില അധ്യാപകരേയും അവരുടെ വിദ്യാർത്ഥികളെയും ഗുണ്ടകളാക്കി ഇവിടെ അണിനിരത്തിയിട്ടുണ്ട്. സമരത്തിൽ സജീവമായിരുന്ന ഒരു വിദ്യാർത്ഥിയെ മാരക ആയുധങ്ങളുമായി അക്രമിച്ചിരുന്നു. അതു തന്നെയാണ് ഇനിയും ആവര്‍ത്തിക്കാന്‍ പോകുന്നത്. സമരത്തിൽ പങ്കെടുത്ത പെൺകുട്ടികളെ അസഭ്യം പറഞ്ഞ്, മർദ്ദിക്കാൻ ശ്രമിച്ചതിന് കായിക വിഭാഗം അധ്യാകൻ പ്രവീണിനെതിരെ പോലീസ് കേസെടുത്തിരുന്നു. അത്തരത്തിൽ ഒളിഞ്ഞും തെളിഞ്ഞുമുള്ള അക്രണങ്ങളാണ് വിദ്യാര്‍ഥികള്‍ക്ക് എതിരെ നടക്കുന്നതും ഇനി കാത്തിരിയ്ക്കുന്നതും.
സമരത്തിന്റെ ആവശ്യകതയും അതിലെ അര്‍ത്ഥവ്യാപ്തിയും മനസിലാക്കി, വിസിയെ മാറ്റാൻ കേന്ദ്ര സർക്കാർ തയ്യാറായാൽ തന്നെ സംഘപരിവാർ അജണ്ട മാത്രം നടപ്പാക്കുന്ന പൂനെ എഫ്ടിഐഐയിലേ പോലെയുള്ള സ്ഥിതിയായിരിക്കാം ഇവിടെയുമുണ്ടാവുക എന്നാണ് വിദ്യാര്‍ഥികള്‍ ഭയപ്പെടുന്നത്.
അനീതികളെ ചോദ്യം ചെയ്യുകയല്ലാതെ വിദ്യാര്‍ഥികള്‍ക്ക് മൂന്നിൽ വേറെ വഴിയില്ല. വിസിയെ സർവകലാശാലയിൽ നിന്ന് പുറത്താക്കാതെ അവരിനി ക്ലാസ് മുറികളിലേയ്ക്ക് മടങ്ങി പോകില്ല. അധികാരത്തിന്റെ പിൻബലത്തിൽ വിദ്യാര്‍ഥികളെ അടിച്ചൊതുക്കുവാനും സമരത്തെ അറ്റൻഡൻസ്, സസ്‌പെൻസ് തുടങ്ങിയ ഉമ്മാക്കികള്‍ കാണിച്ച് ഭീഷണിപെടുത്തിയും അധികാരികള്‍ സമയം കളയണ്ട. സംഘടിതമായ വിദ്യാർത്ഥി മുന്നേറ്റത്തിന് മുന്നിൽ കടപുഴകാതെ പിടിച്ച് നിൽക്കാൻ ഒരു അധികാര വർഗത്തിനും കഴിയില്ലെന്ന് ഈ നാട്ടിലെ വിദ്യാർത്ഥി സമരം കാണിച്ച് തന്നിട്ടുള്ള ചരിത്രം നിങ്ങൾ ഓർക്കുക.
കാലിക്കറ്റ് സർവകലാശാലയിലെ പോലെ മാസങ്ങൾ നീണ്ടു പോക്കുന്ന രീതിയില്‍ സമരം വേണ്ടി വന്നാൽ ഞങ്ങൾ വിദ്യാര്‍ഥികള്‍ അതിന് തയ്യാറാവും. ഞങ്ങളുടെ അക്കാഡമിക് സ്വപ്നങ്ങൾ തകർന്നു പോയാലും ഇനി വരാൻ പോകുന്ന നിരവധി തലമുറയ്ക്ക് വേണ്ടി ഞങ്ങള്‍ ഈ സമരമുഖത്ത് എരിഞ്ഞുകത്തും. കുട്ടികള്‍ക്ക് ഇവിടെ സുഗമമായി മനുഷ്യനെ പോലെ പഠിക്കാൻ വേണ്ടി ഈ സമരം ഞങ്ങൾ വിജയം വരെ തുടരുക തന്നെ ചെയ്യും.