പ്രളയവും മാനസികാരോഗ്യവും

ഇടവപ്പാതി പ്രളയമഴയായി പതിച്ചപ്പോള്‍ കേരളം വല്ലാതെ ബുദ്ധിമുട്ടി. നിരവധി പേര്‍ക്ക് ജീവഹാനി സംഭവിച്ചു. പലരുടെയും വീടുകള്‍ നഷ്ടപ്പെട്ടു. ചിലരുടെ കൃഷിയിടങ്ങള്‍ അപ്രത്യക്ഷമായി. എങ്ങും നഷ്ടത്തിന്റെ കണക്കുകല്‍ മാത്രം.  ഒരു മനുഷ്യന്റെ ഇതുവരെയുള്ള ജീവിതത്തിലെ അധ്വാനത്തിലൂടെ സ്വരുക്കൂട്ടിയ സകലതും നഷ്ടപ്പെടുന്നൊരു അവസ്ഥ. ഇത്തരം ഒരു സാഹചര്യം മനുഷ്യരില്‍ ഉണ്ടാക്കുന്ന മാനസികാഘാതം വളരെ വലുതാക്കിയിരിക്കും. പലര്‍ക്കും അതിനെ അതിജീവിക്കാന്‍ സാധിക്കില്ല. അത്തരത്തില്‍ ദുരന്തമുഖത്ത് പകച്ചുനില്‍ക്കുന്നവരെ ചേര്‍ത്തുപിടിക്കാനും അവരെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാനുമുള്ള ബാധ്യത നമുക്കേവര്‍ക്കുമുണ്ട്.

കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത വിധത്തിലുള്ള മഹാദുരന്തമാണ് കടന്നു പോയത്. ഇടവപ്പാതി പ്രളയമഴയായി പതിച്ചപ്പോള്‍ കേരളം വല്ലാതെ ബുദ്ധിമുട്ടി. നിരവധി പേര്‍ക്ക് ജീവഹാനി സംഭവിച്ചു. പലരുടെയും വീടുകള്‍ നഷ്ടപ്പെട്ടു. ചിലരുടെ കൃഷിയിടങ്ങള്‍ അപ്രത്യക്ഷമായി. എങ്ങും നഷ്ടത്തിന്റെ കണക്കുകല്‍ മാത്രം.  ഒരു മനുഷ്യന്റെ ഇതുവരെയുള്ള ജീവിതത്തിലെ അധ്വാനത്തിലൂടെ സ്വരുക്കൂട്ടിയ സകലതും നഷ്ടപ്പെടുന്നൊരു അവസ്ഥ. ഇത്തരം ഒരു സാഹചര്യം മനുഷ്യരില്‍ ഉണ്ടാക്കുന്ന മാനസികാഘാതം വളരെ വലുതാക്കിയിരിക്കും. പലര്‍ക്കും അതിനെ അതിജീവിക്കാന്‍ സാധിക്കില്ല. അത്തരത്തില്‍ ദുരന്തമുഖത്ത് പകച്ചുനില്‍ക്കുന്നവരെ ചേര്‍ത്തുപിടിക്കാനും അവരെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാനുമുള്ള ബാധ്യത നമുക്കേവര്‍ക്കുമുണ്ട്. അതുകൊണ്ടാണ് കേരളത്തിന്റെ മുഖ്യമന്ത്രി 'നഷ്ടങ്ങള്‍ കണ്ട് പകച്ചുപോകരുത് സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന്' ദുരന്തബാധിതരോട് പറഞ്ഞത്. പറഞ്ഞുകൊണ്ടിരിക്കുന്നത്. ദുരന്തബാധിതര്‍ക്കുണ്ടാവുന്ന ആഘാതങ്ങളെ കുറിച്ചും അവ എങ്ങിനെ തരണം ചെയ്യാമെന്നതിനെ കുറിച്ചും പരിശോധിക്കാം.

ദുരന്തത്തിന് ശേഷം എന്ത്?

1.    ദുരന്തത്തിന്റെ ആദ്യ ഘട്ടത്തില്‍ ജനങ്ങളുടെ ജീവനാണ് പ്രഥമ പരിഗണന. ജീവന്‍ സംരക്ഷിക്കാനുള്ള സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും മാതൃകാപരമായി സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുക്കുന്നു.
2.    പിന്നീട് വര്‍ഷങ്ങളോളം നീളുന്ന തിരിച്ചുവരവിന്റെ നാളുകള്‍
3.    ദുരന്തത്തിന് ശേഷം ജനങ്ങളില്‍ ഭയം, ആകാംക്ഷ, ദുഃഖം എന്നിവ കണ്ടു വരുന്നു.
4.    ദുരന്തത്തില്‍ നേരിട്ട നഷ്ടങ്ങള്‍ പൊതുവേ വിഷാദരോഗത്തിലേക്ക് നയിക്കുന്നു. പെട്ടെന്നൊരു ദിവസം സാമ്പത്തിക അരക്ഷിതാവസ്ഥയിലേക്ക് പതിക്കേണ്ടി വരുന്നതിന്റെ ആഘാതം വലുതാണ്.
5.    വീടും ടിവിയും മറ്റു ഉപകരണങ്ങളും നശിച്ചു എന്ന് കാണുമ്പോള്‍ മുതിര്‍ന്നവര്‍ക്ക് ഉണ്ടാകുന്ന മാനസിക അവസ്ഥ തന്നെയാണ് കളിക്കോപ്പുകള്‍ നഷ്ടപ്പെടുമ്പോള്‍ കുട്ടികള്‍ക്കും ഉണ്ടാകുന്നത്. അവരുടെ ദുഃഖം പങ്കുവെക്കുന്നതും മാതാപിതാക്കളോട് ആയിരിക്കും. അവരുടെ പ്രശ്‌നങ്ങള്‍ സംയമനത്തോടെ കൈകാര്യം ചെയ്യുക.
6.    ലഹരി ഉപയോഗിക്കുന്നവര്‍ അതിന്റെ ഉപയോഗം കൂട്ടുകയും ആകെ തകര്‍ന്ന ഒരു സമൂഹത്തെ അത് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുയും ചെയ്യുന്നതായി കണ്ടു വരുന്നു. നമ്മുടെ സമൂഹത്തില്‍ മദ്യ ഉപഭോഗം കൂടുതല്‍ ആയതിനാല്‍ ലഹരി ഉപയോഗം കൂടാന്‍സാധ്യത ഉണ്ട്.

നമുക്ക്എന്ത് ചെയ്യാനാകും

1.    എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് സമാനനിലയില്‍ ദുരന്തം അതിജീവിച്ചരുമായി ചിലവഴിക്കാനുള്ള സാഹചര്യം ഒരുക്കുക. ദുരന്തത്തില്‍ തങ്ങള്‍ തനിച്ചല്ല എന്ന് ബോധ്യം വരാന്‍ ഇത് ഉപകരിക്കും.
2.    വീട്ടിലേക്കു മടങ്ങി പോകാനുള്ള ഭയം, പേടി സ്വപ്നം കാണുന്നത്, ഒക്കെ സാധാരണമാണെന്നു അറിയുക.
3.    പിരിമുറുക്കത്തെ തരണം ചെയ്യുവാന്‍ കരച്ചില്‍ ഒരു ഉപാധിയാണ്. കരച്ചില്‍ ഒരു ദൌര്‍ബല്യം ആയി കണക്കാക്കി അത് അടക്കി വെക്കാന്‍ ശ്രമിക്കരുത്. അത് കൂടുതല്‍ സമ്മര്‍ദം ഉണ്ടാക്കുകയെ ഉള്ളൂ.
4.    പരസ്പരം പഴി ചാരാതെ ഒരുമിച്ചു ജോലികള്‍ ഏറ്റെടുക്കുന്നതാണ് ഉചിതം.
5.    കേള്‍ക്കാന്‍ മനസ്സുള്ള ഒരുപറ്റം ആള്‍ക്കാര്‍ ഉണ്ടെങ്കില്‍ അതിജീവനത്തിനു അത് ഊര്‍ജം പകരും.
6.    സ്വന്തം നഷ്ടത്തേക്കാള്‍ ഇത് മൊത്തം സമൂഹത്തിനു ഏറ്റ നഷ്ടമാണ് എന്ന തിരിച്ചറിവ് ഉല്‍ക്കണ്ഠ കുറയ്ക്കും
7.    തങ്ങളുടെ നഷ്ടങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കുക. ലോണ്‍ മുതലായവയുടെ തിരിച്ചടവ് ബാങ്കുകളുമായി സംസാരിച്ചു പ്ലാന്‍ തയ്യാറാക്കുക. ഇതിനായി ജനപ്രതിനിധികളുടെ സഹായം തേടാവുന്നതാണ്.
8.    കുട്ടികള്‍കൂടി അറിയണം കുടുംബത്തിനുണ്ടായ നഷ്ടങ്ങള്‍ എന്തൊക്കെ ആണെന്ന്. ഒപ്പം ചാരത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ഫിനിക്‌സ് പക്ഷിയെ പോലെ കുടുംബം അതിജീവിക്കുന്നതും അവര്‍ കാണട്ടെ.
9.    ലഹരിക്കെതിരായി ഒറ്റക്കെട്ടായി നീങ്ങുക.
10.    മേല്‍ പറഞ്ഞ കാര്യങ്ങള്‍ക്കായി അംഗീകൃത സംഘടനകളെയും വിദഗ്ധരെയും സമീപിക്കുക.

കേള്‍ക്കാനുള്ള ഒരു മനസ്സ് ഓരോരുത്തരിലും ഉണ്ടാക്കിയെടുക്കുകയാണ് വേണ്ടത്. ഓരോ സന്ദര്‍ഭവും ഓരോ തിരിച്ചറിയലിന്റെ ഭാഗമാണ്. തിരക്കുള്ള ജീവിതയാത്രയില്‍ അല്‍പ്പനേരമെങ്കിലും സഹജീവികളോട് സഹാനുഭൂതിയോടെ പെരുമാറാനും അവരുടെ കൂടെ നില്‍ക്കാനും അവരുടെ കഴിവുകളെ തിരിച്ചറിഞ്ഞു മുന്നോട്ടുനയിക്കാനും ഉള്ള ഒരവസരം കൂടിയാണ് ഈ ദുരന്തമുഖം.  


 

 

29-Aug-2018

ആരോഗ്യ ജീവനം മുന്‍ലക്കങ്ങളില്‍

More