അടുത്ത രണ്ട് ദിവസങ്ങളിലായി സർക്കാർ ജോലിയിൽ നിന്നും വിരമിക്കുന്നത് പതിനയ്യായിരത്തോളം പേർ
അഡ്മിൻ
അടുത്ത രണ്ട് ദിവസങ്ങളിലായി സർക്കാർ ജോലിയോടു വിടപറയുന്നത് പതിനയ്യായിരത്തോളം പേർ. സെക്രട്ടേറിയറ്റിൽ മാത്രം 5 സ്പെഷൽ സെക്രട്ടറിമാരടക്കം 150 പേരാണു വിരമിക്കുന്നത്. എണ്ണൂറോളം പേർ പൊലീസിൽ വകുപ്പിൽനിന്നു പടിയിറങ്ങും. തദ്ദേശവകുപ്പിൽ മുന്നൂറോളം പേരും റവന്യു വകുപ്പിൽ ഓഫിസ് അസിസ്റ്റന്റ് മുതൽ തഹസിൽദാർ വരെ 461 പേരും വിരമിക്കും.
റേഷനിങ് കൺട്രോളറും 7 ജില്ലാ സപ്ലൈ ഓഫിസർമാരും ഉൾപ്പെടെ 66 പേരാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പിൽനിന്നു വിരമിക്കുന്നത്. മോട്ടർവാഹന വകുപ്പിനോടു വിട പറയുന്നത് 60 പേരാണ്. കെഎസ്ആർടിസിയിൽ കണ്ടക്ടർമാരും ഡ്രൈവർമാരും അടക്കം 674 പേർ വിരമിക്കുന്നുണ്ടെങ്കിലും ജൂൺ 1 മുതൽ വീണ്ടും ജോലിക്കെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. താൽക്കാലിക ജോലിക്കായി ചുമതലപ്പെടുത്താനാണു തീരുമാനം.
കെഎസ്ഇബിയിൽനിന്ന് 8 ചീഫ് എൻജിനീയർമാരും 17 ഡപ്യൂട്ടി ചീഫ് എൻജിനീയർമാരും 33 എക്സിക്യൂട്ടീവ് എൻജിനീയർമാരും അടക്കം 1,099 പേർ കൂട്ടത്തോടെ പുറത്തേക്കു പോകുന്നെങ്കിലും പകരം നിയമനം ഉടൻ നടക്കില്ല. ജീവനക്കാരുടെ എണ്ണം കുറച്ച് പുനഃസംഘടന നടപ്പാക്കുന്നതിന്റെ ഭാഗമായാണു നിയമനങ്ങൾ തൽക്കാലം തടഞ്ഞിരിക്കുന്നത്.
പിഎസ്‌സിയിൽ അഡീഷനൽ സെക്രട്ടറിമാർ ഉൾപ്പെടെ 48 പേരാണ് വിരമിക്കുന്നത്. പിഎസ്‌സി ആസ്ഥാനത്തുനിന്ന് 22 പേരും ജില്ലാ ഓഫിസുകളിൽനിന്ന് 26 പേരും പടിയിറങ്ങും. വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ