പ്രധാനമന്ത്രി പായൽ കപാഡിയയെ അഭിനന്ദിച്ചതിൽ മറു ചോദ്യവുമായി ശശി തരൂർ
അഡ്മിൻ
കാൻ ചലച്ചിത്ര മേളയി ഇന്ത്യയ്ക്ക് അഭിമാന നേട്ടം സ്വന്തമാക്കിയതിൽ സംവിധായക പായൽ കപാഡിയയെ അഭിനന്ദിച്ചതിൽ മറു ചോദ്യവുമായി ശശി തരൂർ. ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റയൂട്ട് ഓഫ് ഇന്ത്യ (എഫ്ടിഐഐ)യുടെ തലവനായി ഗജേന്ദ്ര സിംഗ് ചൗഹാനെ നിയമിച്ചതിനെതിരെ 2015ൽ പായൽ കപാഡിയയും സഹപ്രവർത്തവരും പ്രതിഷേധം നടത്തി.
ഇതിനെതിരെ അവർക്കെതിരെ ചുമത്തിയ കേസ് ഇന്നും നിലനിൽക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ശശി തരൂർ രംഗത്തെ്തിയത്. "മോദി ജീ, ഇന്ത്യയ്ക്ക് അവളെക്കുറിച്ച് അഭിമാനമുണ്ടെങ്കിൽ, നിങ്ങളുടെ ഗവൺമെൻ്റ് യോഗ്യതയില്ലാത്ത ഒരു ചെയർമാനെ നിയമിച്ചതിനെതിരെ പ്രതിഷേധിക്കുന്ന അവർക്കും സഹ എഫ്‌ടിഐഐ വിദ്യാർത്ഥികൾക്കുമെതിരെയുള്ള കേസുകൾ നിങ്ങളുടെ സർക്കാർ ഉടൻ തന്നെ പിൻവലിക്കേണ്ടതല്ലേ?" തരൂർ ട്വീറ്റ് ചെയ്തു.
ഓൾ വി ഇമാജിൻ അസ് ലൈറ്റ് എന്ന ചിത്രത്തിന് കാനിൽ അവാർഡ് നേടിയ പായൽ കപാഡിയയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്റും എംപി പങ്കുവെച്ചു. ഓസ്‌കാർ ജേതാവായ സൗണ്ട് എഞ്ചിനീയർ റസൂൽ പൂക്കുട്ടിക്ക് ശേഷം ഈ ആവശ്യം ഉന്നയിക്കുന്ന ആളുകൂടിയാണ് തരൂർ. സ്ലംഡോഗ് മില്യണയറിലൂടെ ഓസ്കാർ നേടിയ പൂക്കുട്ടി, 2015 ൽ 139 ദിവസത്തെ കാമ്പെയ്‌നിന് നേതൃത്വം നൽകിയ വിദ്യാർത്ഥികൾക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന് എഫ്‌ടിഐഐയോട് ആവശ്യപ്പെട്ട് ഒരു കാമ്പയിൻ ആരംഭിച്ചിരുന്നു.