കീം ജൂൺ 5 മുതൽ 9 വരെ; എല്ലാ ജില്ലകളിലും കേന്ദ്രങ്ങൾ സജ്ജമെന്ന് മന്ത്രി ആർ ബിന്ദു
അഡ്മിൻ
സംസ്ഥാനത്ത് ഓൺലൈൻ കീം എഞ്ചിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷകൾ ജൂൺ 5 മുതൽ 9 വരെ നടക്കുമെന്ന് മന്ത്രി ആർ ബിന്ദു. 113447 വിദ്യാർത്ഥികൾ പരീക്ഷയിൽ പങ്കെടുക്കും.എല്ലാ ജില്ലകളിലും കേന്ദ്രങ്ങൾ സജ്ജമാണെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് വിപുലമായ ഈ പരീക്ഷ നടക്കുന്നത്.
പരീക്ഷയിൽ എന്തെങ്കിലും പ്രശ്നം നേരിടുന്നവർക്ക് ജൂൺ 10 ന് വീണ്ടും പരീക്ഷ എഴുതാം. പരീക്ഷ നടത്തിപ്പിന് ജില്ലയിൽ കൺട്രോൾ റൂം തുറക്കും. ജൂൺ 20-നുള്ളിൽ ഫലം പ്രസിദ്ധീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സർക്കാർ സ്ഥാപനമായ സി-ഡിറ്റാണ് ഓൺലൈൻ പരീക്ഷക്കുള്ള സോഫ്റ്റ്വെയർ വികസിപ്പിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് കീം എഞ്ചിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷകൾ ഓൺലൈനായി നടത്തുന്നത്.
പ്രവേശനപരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡുകൾ പുറത്തിറക്കി. പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് അഡ്മിറ്റ് കാർഡുകൾ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ ‘KEAM 2024-Candidate Portal’ എന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാം. വിശദ വിവരങ്ങൾക്ക് പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.