യുഡിഎഫിൽ രാജ്യസഭാ സീറ്റിനായി അവകാശവാദമുന്നയിച്ച് സിഎംപിയും ഫോർവേഡ് ബ്ലോക്കും

യുഡിഎഫിൽ രാജ്യസഭാ സീറ്റിനായി അവകാശവാദമുന്നയിച്ച് സിഎംപിയും ഫോർവേഡ് ബ്ലോക്കും.ഇത്തവണ ഒഴിവുള്ള ഒരു സീറ്റ് മുസ്ലീം ലീഗ് അവകാശപ്പെട്ടതിനാൽ അവകാശവാദം ശക്തമാകില്ല. എന്നാൽ അടുത്ത ഒഴിവിൽ പരിഗണിക്കണമെന്നാണ് ഇരുകൂട്ടരുടെയും ആവശ്യം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരുമുന്നണികളും ആവശ്യപ്പെട്ട സീറ്റുകൾ നൽകാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിഞ്ഞിരുന്നില്ല. ഇരുപാർട്ടികളിലെയും നേതാക്കളായ സി.പി.ജോണും ജി.ദേവരാജനും ബദലായി രാജ്യസഭാ സീറ്റ് യു.ഡി.എഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.

ലീഗിന് സീറ്റ് നൽകുമ്പോൾ സിഎംപി കടുത്ത നിലപാട് സ്വീകരിക്കാത്തത് ദൗർബല്യമായി കാണേണ്ടതില്ല. രാഷ്ട്രീയ ബോധ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് ഞങ്ങൾ മുന്നണി വിടാത്തത്. സംസ്ഥാനത്തെ നൂറിലധികം നിയമസഭാ മണ്ഡലങ്ങളിൽ 1000 മുതൽ 2000 വരെ വോട്ടുകളുള്ള പാർട്ടിയാണ് സിഎംപി. ലോക്‌സഭാ തെരഞ്ഞെടുപ്പിലുൾപ്പെടെ ചെറിയ ഭൂരിപക്ഷത്തിനാണ് നമ്മുടെ സ്ഥാനാർഥികൾ വിജയിക്കുന്നത് എന്നോർക്കണം'' - സി.പി. ജോൺ പറഞ്ഞു.

30-May-2024