ഉഷ്ണതരംഗം: ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാജസ്ഥാന് ഹൈക്കോടതി
അഡ്മിൻ
ഉഷ്ണതരംഗം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാജസ്ഥാന് ഹൈക്കോടതി. കൊടുംചൂടിലും ഉഷ്ണതരംഗത്തിലും രാജസ്ഥാനില്‍ അഞ്ച് പേര് മരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സ്വമേധയാ വിഷയം പരിഗണിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. ജസ്റ്റീസ് അനൂപ് കുമാര്‍ ധന്ദിന്റെ സിംഗിള്‍ ബെഞ്ചാണ് വിഷയം പരിഗണനയ്ക്ക് എടുത്തത്.
ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോര്‍ട്ടുകള്‍ വസ്തുതകള്‍ക്ക് അപ്പുറമാണെന്ന് കോടതി നിരീക്ഷിച്ചു. ചൂട് മൂലം മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. ഉഷ്ണതരംഗവും ശീതക്കാറ്റും ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആയിരുന്നു കോടതിയുടെ നിര്‍ദ്ദേശം.
ഉഷ്ണതരംഗത്തെ അതിജീവിക്കാനുളള കര്‍മ്മ പദ്ധതി തയ്യാറാക്കാന്‍ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളുമായി ചേര്‍ന്ന് പ്രത്യേക കമ്മിറ്റി രൂപീകരിക്കണമെന്ന് രാജസ്ഥാന് ചീഫ് സെക്രട്ടറിയോട് കോടതി നിര്‍ദ്ദേശിച്ചു. രാജസ്ഥാന് കാലാവസ്ഥാമാറ്റ പ്രൊജക്ടിന് കീഴില്‍ കര്‍മ്മ പദ്ധതി തയ്യാറാക്കണമെന്നാണ് നിര്‍ദ്ദേശം.