വിജയപ്രതീക്ഷയില്‍ ഇന്ത്യ സഖ്യം
അഡ്മിൻ
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം തങ്ങള്‍ക്ക് അനുകൂലമായിരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഇന്‍ഡ്യാ മുന്നണി. ഇന്ന് ചേര്‍ന്ന യോഗത്തിന് ശേഷം 295 സീറ്റില്‍ വരെ വിജയിക്കാനാവുമെന്ന പ്രതീക്ഷ പ്രതിപക്ഷ മുന്നണി പങ്കുവെക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് പ്രക്രിയകള്‍ പൂര്‍ത്തിയാകാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ നടന്ന ഇന്‍ഡ്യ മുന്നണിയിലെ ഉന്നത നേതാക്കളുടെ യോഗത്തിലാണ് ഖര്‍ഗെ പ്രതീക്ഷ പങ്ക് വെച്ചത്.
ഉത്തര്‍പ്രദേശ്-40, രാജസ്ഥാന്-7, മഹാരാഷ്ട്ര-24, ബീഹാര്‍-22, തമിഴ്നാട്-39, കേരളം-20, ബംഗാള്‍ 24 (തൃണമൂല്‍ കോണ്‍ഗ്രസ് സീറ്റ് അടക്കം), പഞ്ചാബ്-14, ചണ്ഡീഗഢ്-5, ജാര്‍ഖണ്ഡ്-10, മധ്യപ്രദേശ്-7, ഹരിയാന-7, കര്‍ണ്ണാടക-15-16 വരെ സീറ്റ് എന്നിങ്ങനെയാണ് ഇന്‍ഡ്യാ മുന്നണി കണക്ക് കൂട്ടല്‍.
ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍, സഖ്യത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളാണ് പ്രധാന ചര്‍ച്ചാ വിഷയമായത്. തിരഞ്ഞെടുപ്പ് ഫലം സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിയുന്ന സ്ഥിതി വിശേഷമുണ്ടായാല്‍ അതനുസരിച്ച് കക്ഷികളെ ഒരുമിച്ച് നിര്‍ത്താനുള്ള തന്ത്രങ്ങളടക്കം യോഗത്തില്‍ ആസൂത്രണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇരുപതിലധികം പാര്‍ട്ടികള്‍ അടങ്ങുന്ന പ്രതിപക്ഷം കഴിഞ്ഞ വര്‍ഷമാണ് പൊതു തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയെ നേരിടാന്‍ സഖ്യമുണ്ടാക്കിയത്.
ഡല്‍ഹിയിലും യുപിയിലുമടക്കം പല സംസ്ഥാനങ്ങളിലും ഇന്‍ഡ്യ മുന്നണിയുടെ ഭാഗമായാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ മത്സരിച്ചത്. ഇവിടങ്ങളിലെ സഖ്യത്തിന്റെ പ്രകടനവും യോഗത്തില്‍ വിലയിരുത്തി. കോണ്‍ഗ്രസില്‍ നിന്നും മുതിര്‍ന്ന നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, കെ സി വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.
സിപിഐഎമ്മില്‍ നിന്നും സീതാറാം യെച്ചൂരി, സിപിഐയില്‍ നിന്നും ഡി രാജ, ജാര്‍ഖണ്ഡ് മുക്തി മൂര്‍ച്ചയില്‍ നിന്ന് കല്പന സോറന്, ചമ്പയ് സോറന്, ഡിഎംകെയില്‍ നിന്ന് ടി ആര് ബാലു, എന്‍സിപിയില്‍ നിന്നും ശരദ് പവാര്‍, ശിവസേനയില്‍ നിന്നും അനില്‍ ദേശായി, നാഷണല്‍ കോണ്‍ഫറന്‍സില്‍ നിന്നും ഫാറൂഖ് അബ്ദുള്ള, ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും അരവിന്ദ് കെജ്രിവാള്, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്, എംപിമാരായ സഞ്ജയ് സിങ്, രാഘവ് ഛദ്ദ, ആര്‍ജെഡിയില്‍ നിന്നും തേജസ്വി യാദവ്, സമാജ് വാദി പാര്‍ട്ടിയില്‍ നിന്നും അഖിലേഷ് യാദവ് തുടങ്ങിയവരും യോഗത്തിലെത്തി.
01-Jun-2024
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ