‘എക്സിറ്റ് പോൾ ‘മോദി പോൾ’ ; വിമർശനവുമായി രാഹുൽ ഗാന്ധി

എക്സിറ്റ് പോളുകൾക്ക് വിമർശനവുമായി രാഹുൽ ഗാന്ധി. ‘എക്സിറ്റ് പോൾ ‘മോദി പോൾ’ എന്നാണ് വിളിക്കേണ്ടതെന്ന് രാഹുൽ ഗാന്ധി. ഇത് ഫാൻ്റസി പോൾ ആണെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ഫലം പ്രഖ്യാപിക്കുന്ന ജൂൺ നാലിന് മുന്നോടിയായി ദേശീയ തലസ്ഥാനത്ത് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹത്തിൻ്റെ പരാമർശം.ഇന്ത്യ മുന്നണി 295ന് മുകളിൽ സീറ്റ് നേടുമെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു.

02-Jun-2024