പൊലീസിന്റെ പൊതുജനങ്ങളോടുള്ള പെരുമാറ്റം മെച്ചപ്പെടുത്തണം; നിർദ്ദേശവുമായി മുഖ്യമന്ത്രി

പൊലീസിന്റെ പൊതുജനങ്ങളോടുള്ള പെരുമാറ്റം മെച്ചപ്പെടുത്തണമെന്ന നിർദ്ദേശവുമായി മുഖ്യമന്ത്രി രംഗത്ത്. പൊതുജനങ്ങളോട് അടുത്ത് ഇടപഴകുന്ന സർക്കാർ സംവിധാനമാണ് പൊലീസ്. ആ നിലയിൽ സൂക്ഷ്മതയോടെ വിലയിരുത്തപ്പെടുന്ന വിഭാഗമാണ് പൊലീസ്.

നിങ്ങളുടെ തികച്ചും സുതാര്യമായ പ്രവർത്തനമാണ് ഉണ്ടാകേണ്ടത്. ആരോടാണ് ചങ്ങാത്തം കൂടേണ്ടതെന്നും ആരോടാണ് ചങ്ങാത്തം കൂടെണ്ടാത്തതെന്നും തികഞ്ഞ ജാഗ്രത പാലിച്ചിരിക്കണം എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

അതേസമയം പരാതികളുമായി സ്റ്റേഷനിൽ എത്തുന്നവർക്ക് തങ്ങളുടെ പരാതിക്ക് പരിഹാരമായി എന്ന ആത്മവിശ്വാസത്തോടെ തിരികെ പോകാൻ കഴിയണം എന്നും തൃശ്ശൂർ പോലീസ് അക്കാദമിയിൽ നടന്ന പാസിംഗ് ഔട്ട് പരേഡിനെ അഭിസംബോധന ചെയ്തു കൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി.

02-Jun-2024