എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പൂര്‍ണമായും വിശ്വാസയോഗ്യമല്ല: എകെ ബാലൻ

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പൂര്‍ണമായും വിശ്വാസയോഗ്യമല്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്‍. തെരഞ്ഞെടുപ്പിന് ശേഷം സ്ഥിതി വേറെയാകുമെന്ന് അദ്ദേഹം പ്രതികരിച്ചു.ഇത്തവണ മോദി തരംഗം ഉണ്ടായിട്ടില്ല. കേരളത്തില്‍ ബിജെപി മുന്നേറ്റമുണ്ടാകുമെന്നത് പച്ചനുണ. എക്‌സിറ്റ് പോളുകളില്‍ പറയുന്ന മൂന്ന് സീറ്റുകളിലും ബിജെപി തോല്‍ക്കും.

കേരളം എല്ലാ സീറ്റും ഇന്ത്യ മുന്നണിക്ക് സംഭാവന ചെയ്യുന്ന സംസ്ഥാനമാകും. അതില്‍ എല്‍ഡിഎഫ്, യുഡിഎഫ് പങ്കാളിത്തം എന്താണെന്ന് മറ്റന്നാള്‍ അറിയാം. ഇടത് മുന്നണി കണ്ണഞ്ചിപ്പിക്കുന്ന ജയം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

02-Jun-2024