എക്‌സിറ്റ് പോൾ ഫലം ഫൗൾ പ്ലേ; നിരാശാജനകം: പി വി അൻവർ
അഡ്മിൻ
എക്സിറ്റ് പോൾ ഫലം ഫൗൾ പ്ലേയാണ്, എകസിറ്റ് പോൾ ഫലം നിരാശാജനകമാണെന്നും പി വി അൻവർ എംഎൽഎ. രാജ്യത്തിൽ എൻഡിഎ പരാജയത്തിലേക്കാണ് പോകുന്നത്. ഈ സ്ഥിതി എക്‌സിറ്റ് പോളുകളുടെ ഫലത്തിൽ പ്രതിഫലിച്ചാൽ യഥാർഥ ഫലം വരുന്ന ദിവസം വരെ കോർപ്പറേറ്റുകളുടെ ഷെയർ മാർക്കറ്റിൽ വൻ ഇടിവ് സംഭവിക്കും.
അതിൽ കോർപ്പറേറ്റ് കമ്പനികളുടെ കൈകടത്തലുണ്ട്. ബിജെപി അടി പതറുന്ന സ്ഥിതിയാണ്. പ്രധാനമായും അംബാനി, അദാനിമാരുടെ കമ്പനികളുടെ ഷെയർ മാർക്കറ്റിൽ വൻ ഇടിവ് വരും. ബില്ല്യൺസ് ഓഫ് ഡോളറിന്റെ നഷ്ടമാണ് ഇതുമൂലം സംഭവിക്കുക. ഈ കമ്പനികളുടെ ഓഹരി വിപണി പിടിച്ചു നിർത്തുക എന്നത് അനിവാര്യമാണ്.
ഇത്തരം എക്‌സിറ്റ് പോളുകളിലൂടെ മൂന്ന് ദിവസത്തെ നഷ്ടം പിടിച്ചു നിർത്താൻ സാധിക്കും. അതാണ് ഇത്തരത്തിലുള്ളൊരു എക്‌സിറ്റ് പോളിലൂടെ സംഭവിച്ചതെന്നും എക്സിറ്റ് പോൾ ഫലങ്ങൾ ശരിയായാൽ ഒരു കോടി രൂപ നൽകുമെന്നും പി വി അൻവർ പറഞ്ഞു.
ഏത് സ്ഥാപനത്തോട് വേണമെങ്കിലും പന്തയം വയ്ക്കാമെന്നും തോൽക്കുന്നവർ 50 ലക്ഷം രൂപ തന്നാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. എക്സിറ്റ് പോൾ ഫലങ്ങൾ വന്നശേഷം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്.