കെ എസ് യു പ്രസിഡണ്ടിനെതിരായ കെപിസിസിയുടെ അന്വേഷണ റിപ്പോർട്ട് മാധ്യമങ്ങൾക്ക്; പരാതി

കെ എസ് യു പ്രസിഡണ്ടിനെതിരായ കെപിസിസിയുടെ അന്വേഷണ റിപ്പോർട്ടിൻറെ കോപ്പി മാധ്യമങ്ങൾക്ക് നൽകിയതിനെതിരെ പരാതി.സംഘടനയെ അപമാനിക്കുന്നതും ആത്മവീര്യം തകർക്കുന്നതും ആണ് നടപടിയെന്ന് പരാതിയിൽ പറയുന്നു.

അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് പരാതി നൽകിയത്. കെഎസ്‌യു സംസ്ഥാന കൺവീനർ ജസ്വിൻ റോയിയാണ് പരാതിക്കാരൻ. കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിന് ധാർഷ്ട്യമെന്നായിരുന്നു കെപിസിസി അന്വേഷണ സമിതി റിപ്പോർട്ട്.

കെഎസ് യു സംസ്ഥാന നേതൃത്വത്തിന് ഗുരുതരവീഴ്ചയുണ്ടായെന്നും പഠന ക്യാമ്പിലെ കൂട്ടത്തല്ല് അന്വേഷിച്ച സമിതി കണ്ടെത്തി.ക്യാമ്പിൽ ഒന്നും സംഭവിച്ചിട്ടില്ലെന്ന അലോഷ്യസ് സേവ്യറിൻറെ വാദങ്ങൾ തള്ളിക്കൊണ്ടാണ് സമിതി കെ സുധാകരന് റിപ്പോർട്ട് നൽകിയത്.ഈ റിപ്പോർട്ട് മാധ്യമങ്ങൾക്ക് ലഭിച്ചതിലാണ് പരാതി

03-Jun-2024