യുപിയിൽ ബിജെപിയെ പിന്നിലാക്കി ഇന്ത്യ മുന്നണിയുടെ മുന്നേറ്റം

ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആദ്യമായി ഇന്ത്യ സഖ്യം ലീഡ് നിലയിൽ മുന്നിൽ. 244 സീറ്റുകളുമായാണ് ഇന്ത്യ സഖ്യം മുന്നിൽ. 243 സീറ്റുകളുമായി എൻഡിഎ സഖ്യം ഇഞ്ചോടിഞ്ച് പിന്നിലുണ്ട്.

ഉത്തർപ്രദേശിലും തമിഴ്‌നാട്ടിലും പഞ്ചാബിലും മഹാരാഷ്ട്രയിലും ഇന്ത്യ സഖ്യമാണ് മുന്നിൽ. വാരണാസിയിൽ നരേന്ദ്ര മോദി പിന്നിലാണ്. അമേഠിയിലും കോൺഗ്രസ് സ്ഥാനാർഥി കിശോരി ലാൽ ശർമ്മ മുന്നിലാണ്. അയോദ്ധ്യ രാമക്ഷേത്രമുള്ള ഫൈസാബാദിൽ ബിജെപി പിന്നിലാണ്.

04-Jun-2024