കേരളത്തില്‍ കൂടുതല്‍ സീറ്റുകള്‍ പ്രതീക്ഷിച്ചിരുന്നു: സീതാറാം യെച്ചൂരി

കേരളത്തില്‍ കൂടുതല്‍ സീറ്റുകള്‍ എല്‍ഡിഎഫ് പ്രതീക്ഷിച്ചിരുന്നുവെന്നും പരാജയം ഉറപ്പായും പരിശോധിക്കുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പണത്തിന്‍റെയും അധികാരത്തിന്‍റെയും ശക്തി ഉപയോഗിച്ച് ഭരണം പിടിച്ചടക്കാനാണ് ശ്രമിച്ചത്. അതിനേറ്റ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം.

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടി. വലിയതോതിൽ പണം വിനിയോഗിച്ചു. എന്നിട്ടും ഫലം ഇതാണ്. കേരളത്തില്‍ നിര്‍ഭാഗ്യവശാല്‍ ബിജെപി അക്കൗണ്ട് തുറന്നു. ദൗര്‍ഭാഗ്യകരമായ സംഭവമാണിത്. തെരഞ്ഞെടുപ്പ് കേന്ദ്രത്തിലേക്കാണ് നടന്നത്. കേരളത്തിലേക്ക് അല്ല.

ബിജെപിക്കും മോദിക്കും ലഭിച്ചത് വലിയ തിരിച്ചടിയാണ്.രാഷ്ട്രീയ നേതാക്കളെ എങ്ങനെ തെരെഞ്ഞെടുക്കണം എന്ന് യുപി ജനത കാണിച്ചു തന്നു. സർക്കാർ രൂപീകരണം സംബന്ധിച്ചുള്ള കാര്യങ്ങൾ ഇന്നത്തെ ഇന്ത്യ യോഗത്തിൽ ചർച്ച ചെയ്യുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

05-Jun-2024