ചേലക്കരയിൽ രമ്യ ഹരിദാസിനെതിരെ പോസ്റ്റർ

ചേലക്കരയിൽ രമ്യ ഹരിദാസിനെതിരെ സേവ് കോൺഗ്രസ് എന്ന പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ആലത്തൂരിൽ പരാജയപ്പെട്ട രമ്യാ ഹരിദാസിനെ ചേലക്കരയിലെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നുവെന്ന മാധ്യമ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് പോസ്റ്റർ. ഞങ്ങൾക്ക് ഞങ്ങളെ അറിയുന്ന ഒരു സ്ഥാനാർത്ഥി മതിയെന്നും ചേലക്കരയിൽ ഒരു വരുത്തി വേണ്ടേ വേണ്ട എന്നാണ് പോസ്റ്ററിലെ വാചകങ്ങൾ.

10-Jun-2024