നിയമസഭാ തിരഞ്ഞെടുപ്പിൽ നേട്ടം ഇടതിനായിരിക്കും: വെളളാപ്പളളി നടേശൻ

2024 പാർലമെന്റ് തിരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്വം പണിറായിയുടെ തലയിൽ ഇടണ്ടെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളളി നടേശൻ. പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വികാരം ബിജെപിക്കെതിരായിരുന്നു.

അത് കോൺഗ്രസിനാണ് ഗുണം ചെയ്തത്. കഴിഞ്ഞ പാർലമെൻ്റ് തിരഞ്ഞെടുപ്പിലെ ഫലം ആവർത്തിച്ചു. ഇനി നിയമസഭാ തിരഞ്ഞെടുപ്പ് വരുമ്പോൾ ഇടതിനായിരിക്കും നേട്ടമുണ്ടാവുകയെന്നും വെളളാപ്പളളി പറഞ്ഞു.

അതേസമയം നവോത്ഥാന സമിതി വൈസ് ചെയർമാൻസ്ഥാനം രാജിവെച്ച ഹുസൈൻ മടവൂരിനെ വെള്ളാപ്പളളി നടേശൻ പരിഹസിച്ചു. മോങ്ങാനിരുന്ന പട്ടിയുടെ തലയിൽ തേങ്ങാ വീണത് പോലെയാണ് നവോത്ഥാനാസമിതി വൈസ് ചെയർമാൻ്റെ രാജി എന്ന് വെളളാപ്പള്ളി പറഞ്ഞു. രാജിവെക്കാൻ കാരണം തേടിയിരിക്കുകയായിരുന്നു ഹുസൈൻ മടവൂരെന്ന് പറഞ്ഞ വെള്ളാപ്പള്ളി, തൻ്റെ പ്രസ്ഥാവന അവസരമാക്കി രാജിവെച്ചുവെന്നും പറഞ്ഞു. പിണറായി പറഞ്ഞാൽ അല്ലാതെ താൻ രാജിവെക്കുന്ന പ്രശ്‌നമില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

10-Jun-2024