രാജ്യസഭാ സീറ്റ്; വിട്ടുവീഴ്ച ചെയ്ത് സിപിഐഎം

എൽഡിഎഫ് ന്റെ രാജ്യസഭാ സീറ്റ് സി പി ഐ ക്കും കേരള കോൺഗ്രസ് എമ്മിനും എന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. തിരുവനന്തപുരത്ത് നടന്ന വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽഡിഎഫിന് സ്ഥാനാർഥി നിർണയത്തിൽ ഒരു പ്രതിസന്ധിയില്ല. എല്ലാ പാർട്ടികളുമായി ഉഭയ കക്ഷി രണ്ട് സീറ്റിലും ഇടതു മുന്നണി സ്ഥാനാർത്ഥികൾ വിജയിക്കും. സ്ഥാനാർത്ഥികളെ അതാത് പാർട്ടികൾ തന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എൽഡിഎഫ് യോഗത്തിൽ രാജ്യസഭാ സീറ്റായിരുന്നു പ്രധാന അജണ്ട. സഖ്യ കക്ഷികൾ അവകാശ വാദം ഉന്നയിച്ചപ്പോൾ തര്‍ക്കത്തിന് നിൽക്കുന്നില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ തങ്ങളുടെ സീറ്റ് വിട്ടുകൊടുക്കുന്നതായി വ്യക്തമാക്കി. പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ എടുക്കുന്ന തീരുമാനമെന്ന് ഇപി ജയരാജൻ വിശദീകരിച്ചു.

രാജ്യസഭാ സീറ്റായിരുന്നു എൽഡിഎഫ് യോഗത്തിന്റെ മുഖ്യ അജണ്ട. ഘടകക്ഷികൾ നല്ലപോലെ സഹകരിച്ച് മുന്നോട്ട് പോവുകയാണെന്ന് ഇപി പറഞ്ഞു. സിപിഎം അതിന്റെ ഉയർന്ന നിലവാരം കാണിക്കുന്നുവെന്നും മുന്നണിയെ മുന്നോട്ട് നയിക്കാൻ പോകുന്ന രാഷ്ട്രീയ നിലപാട് ആണ് എടുത്തതെന്നും ഇപി ജയരാജൻ വിശദീകരിച്ചു.

10-Jun-2024