മോദി മന്ത്രിസഭയിൽ 20 മന്ത്രിമാർ നേതാക്കളുടെ കുടുംബത്തിൽ നിന്ന്
അഡ്മിൻ
കുടുംബാധിപത്യത്തിനെതിരെ ആഞ്ഞടിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പുതിയ മന്ത്രിസഭയിൽ 20 പേർ മുതിർന്ന രാഷ്‌ട്രീയ നേതാക്കളുടെ മക്കൾ. കാബിനറ്റ് റാങ്കുള്ള 30 മന്ത്രിമാരിൽ ഒമ്പതുപേർ മക്കൾ രാഷ്‌ട്രീയത്തിന്റെ പ്രതിനിധികൾ. സ്വതന്ത്ര ചുമതല ഉള്ളവരടക്കം 12 സഹമന്ത്രിമാരും ഈ പട്ടികയിൽപ്പെടും.
ഇതിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പരിഹാസവുമായി രംഗത്തെത്തിയിരുന്നു. തലമുറകളുടെ പോരാട്ടത്തിന്റെയും സേവനത്തിന്റെയും ത്യാഗത്തിന്റെയും പാരമ്പര്യത്തെ സ്വജനപക്ഷപാതമെന്ന് വിളിക്കുന്നവരുടെ മന്ത്രിസഭ കുടുംബ കൂട്ടായ്‌മയാണെന്ന് സാമൂഹ്യമാധ്യമത്തിൽ രാഹുൽ കുറിച്ചു.
● ജ്യോതിരാദിത്യ സിന്ധ്യ
രാജീവ് ഗാന്ധി, നരസിംഹറാവു മന്ത്രിസഭകളിൽ അംഗമായിരുന്ന പ്രമുഖ കോൺഗ്രസ് നേതാവ് മാധവറാവു സിന്ധ്യയുടെ മകൻ. കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ രണ്ടാം തവണയാണ് മോദി മന്ത്രിസഭയിൽ അംഗമാകുന്നത്.
● ധർമേന്ദ്ര പ്രധാൻ
വാജ്‌പേജി മന്ത്രിസഭയിൽ അംഗമായിരുന്ന ദേബേന്ദ്ര പ്രധാന്റെ മകൻ.
●എച്ച് ഡി കുമാരസ്വാമി
മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ മകനും ജെഡിഎസ് നേതാവും.
● പീയൂഷ് ഗോയൽ
വാജ്‌പേയ് മന്ത്രിസഭയിൽ ഷിപ്പിങ് മന്ത്രിയും ബിജെപി മുൻ ട്രഷററുമായിരുന്ന വേദ് പ്രകാശ് ഗോയലിന്റെ മകൻ.
●ചിരാഗ് പാസ്വാൻ
എൽജെപി നേതാവായിരുന്ന രാംവിലാസ് പാസ്വാന്റെ മകൻ.
●കിരൺ റിജിജു
അരുണാചലിലെ കോൺഗ്രസ് നേതാവും ആദ്യ പ്രോടേം സ്‌പീക്കറുമായിരുന്ന റിഞ്ചിൻ ഖാരുവിന്റെ മകൻ.
● റാം മോഹൻ നായിഡു
ടിഡിപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന യെരൻ നായിഡുവിന്റെ മകൻ. മോദി സർക്കാരിൽ ഏറ്റവും പ്രായംകുറഞ്ഞ മന്ത്രി (36 വയസ്സ്).
● ജെ പി നദ്ദ
മധ്യപ്രദേശിൽനിന്നുള്ള മുൻ എംപിയും സംസ്ഥാന മന്ത്രിയുമായ ജയശ്രീ ബാനർജിയുടെ മരുമകൻ.
●അന്നപൂർണ ദേവി
ജെഡിയു മുൻ എംഎൽഎ രമേശ് പ്രസാദിന്റെ ഭാര്യ. ബിജെപി നേതാവ്.
● ജിതിൻ പ്രസാദ
കോൺഗ്രസ് നേതാവും രണ്ട് പ്രധാനമന്ത്രിമാരുടെ ഉപദേശകനുമായിരുന്ന ജിതേന്ദ്ര പ്രസാദയുടെ മകൻ.
● അനുപ്രിയ പട്ടേൽ
അപ്‌നാദൾ സ്ഥാപകൻ സോനേലാൽ പട്ടേലിന്റെ മകൾ.
● രാംനാഥ് ഠാക്കൂർ
ബിഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി ഠാക്കൂറിന്റെ മകൻ. ജെഡിയു രാജ്യസഭാംഗം.
● ജയന്ത് ചൗധരി
മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിങ്ങിന്റെ ചെറുമകൻ. ആർഎൽഡി നേതാവ്.
● റാവു ഇന്ദ്രജിത് സിങ്
ഹരിയാന മുൻ മുഖ്യമന്ത്രി ബിരേന്ദ്രർ സിങ്ങിന്റെ മകൻ. ബിജെപി നേതാവ്.
● കൃതിവർധൻ സിങ്
എസ്‌പി നേതാവും യുപി മന്ത്രിയും ഗോണ്ടയിൽനിന്നുള്ള എംപിയുമായിരുന്ന ആനന്ദ് സിങ്ങിന്റെ മകൻ. ബിജെപി നേതാവ്.
● കമലേഷ് പാസ്വാൻ
എസ്‌പി നേതാവ് ഓം പ്രകാശ് പാസ്വാന്റെ മകൻ. നാലുവട്ടം ബിജെപി എംപി.
● രക്ഷ ഖഡ്‌സെ
മഹാരാഷ്‌ട്രയിലെ എൻസിപി നേതാവും മന്ത്രിയുമായിരുന്ന ഏക്‌നാഥ് ഖഡ്‌സെയുടെ മരുമകൾ. ബിജെപി നേതാവ്.
● വീരേന്ദ്രകുമാർ ഖതിക്
മുൻ മധ്യപ്രദേശ് മന്ത്രിയും ബിജെപി നേതാവുമായ ഗൗരിശങ്കർ ഷെജ്‌വാറിന്റെ സഹോദരീഭർത്താവ്.
● ശാന്തനു ഠാക്കൂർ
മുൻ ബംഗാൾ മന്ത്രി തൃണമൂൽ നേതാവുമായിരുന്ന മഞ്ജുൾ കൃഷ്ണ ഠാക്കൂറിന്റെ മകൻ. ബിജെപി നേതാവ്.
● റവ്നീത് സിങ് ബിട്ടു
പഞ്ചാബ് മുൻ മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്റെ ചെറുമകൻ. എഎപിയിൽനിന്ന് കൂറുമാറി ബിജെപിയിൽ.
12-Jun-2024
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ