കേരളത്തിന്‍റെ ജീവനാഡിയായാണ് പ്രവാസികൾ; ഇത് വിവാദത്തിനുള്ള സമയമല്ല: മുഖ്യമന്ത്രി
അഡ്മിൻ
കേരളത്തിന്‍റെ ജീവനാഡിയായാണ് പ്രവാസികളെ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസ ജീവിതത്തിനിടെ ഉണ്ടായ ഏറ്റവും വലിയ ദുരന്തമാണ് കുവൈറ്റില്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.കുവൈറ്റില്‍ തീപിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ കൊച്ചി വിമാനത്താവളത്തിലെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഉണ്ടായത് തീരാത്ത നഷ്ടമാണ്.കുവൈറ്റ് സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാത്ത രീതിയിലുള്ള കുറ്റമറ്റ നടപടി കുവൈറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരും ശരിയായ രീതിയില്‍ തന്നെ ഇടപെട്ടു. മരിച്ചവരുടെ ആശ്രിതര്‍ക്ക് കുവൈറ്റില്‍ നിന്നുള്ള നഷ്ടപരിഹാരം വേഗത്തില്‍ ലഭ്യമാക്കാന്‍ കേന്ദ്രം തുടര്‍ന്നും ഇടപെടണം. ദുരന്തവാര്‍ത്ത അറിഞ്ഞപ്പോള്‍ മുതല്‍ സംസ്ഥാന സര്‍ക്കാരും ക്രിയാത്മകമായി ഇടപെട്ടു.
എന്നാല്‍ വിമാനത്താവളം വരെ എത്തിയെങ്കിലും മന്ത്രി വീണയ്ക്ക് കുവൈറ്റിലേക്ക് പോകാന്‍ കഴിഞ്ഞില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.ശരിയല്ലാത്ത കാര്യമാണ് നടന്നത്. ഇപ്പോള്‍ വിവാദത്തിന്‍റെ സമയം അല്ലാത്തതിനാല്‍ അക്കാര്യം പിന്നീട് ചര്‍ച്ച ചെയ്യാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു