ഇവിഎമ്മുകൾ ഉപേക്ഷിക്കണമെന്ന് മസ്ക്

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ (ഇവിഎം) ഉപയോഗത്തിനെതിരെ ടെസ്‌ല സ്ഥാപകനും സ്പേസ് എക്സ് മേധാവിയുമായ ഇലോൺ മസ്ക്. തിരഞ്ഞെടുപ്പിൽ കൃത്രിമം നടക്കാൻ സാധ്യതയുള്ളതിനാൽ ഇവിഎമ്മുകൾ ഉപേക്ഷിക്കണമെന്ന് മസ്ക് സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.

പ്യൂർട്ടോറിക്കോയിൽ നടന്ന തിരഞ്ഞെടുപ്പിൽ ഇവിഎമ്മിൽ തിരിമറി നടന്നെന്ന മാധ്യമവാർത്ത പങ്കുവച്ചുള്ള റോബർട്ട് കെന്നഡി ജൂനിയറിന്റെ എക്സ് പോസ്റ്റ് പങ്കുവച്ചാണ് മസ്കിന്റെ പ്രസ്താവന.

നിർമിത ബുദ്ധിയോ മനുഷ്യരോ ഇലക്ട്രോണിക് വോട്ടിങ് മെഷ‌ീനുകൾ ഹാക്ക് ചെയ്യാനുള്ള സാധ്യതയുണ്ടെന്നും മസ്ക് പറഞ്ഞു. ഇവിഎമ്മിന്റെ വിശ്വാസ്യതയെച്ചൊല്ലി ഇന്ത്യയിലും വിവാദങ്ങൾ നിലനിൽക്കേയാണ് മസ്കിന്റെ പരാമർശം.

16-Jun-2024