മുഖ്യമന്ത്രി പിണറായി വിജയന്റെ ബക്രീദാശംസ

പരസ്പര സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും മഹത്തായ സന്ദേശമാണ് ബലിപെരുന്നാൾ പകർന്നു നൽകുന്നത്. നിസ്വാർത്ഥമായി സ്നേഹിക്കാനും മറ്റുള്ളവർക്കു നേരെ സഹായഹസ്തം നീട്ടാനും സാധിച്ചാൽ മാത്രമേ സമത്വപൂർണ്ണമായൊരു ലോകം സാധ്യമാകൂ.

എല്ലാത്തരം വേർതിരിവുകൾക്കുമതീതമായി നമുക്കൊരുമിച്ച് ബലിപെരുന്നാൾ ആഘോഷിക്കാം. ഐക്യത്തിന്റെയും മതനിരപേക്ഷതയുടെയും നാടായി കേരളത്തെ നിലനിർത്താൻ ഈ ദിനം നമുക്ക് പ്രചോദനമാകട്ടെ. ഏവർക്കും ഹൃദയപൂർവ്വം ബക്രീദാശംസകൾ നേരുന്നു.

17-Jun-2024