എൻഡിഎയിലെ അഭിപ്രായഭിന്നത മുതലെടുക്കാൻ ഇന്ത്യാ സഖ്യം

ലോക്സഭാ സ്പീക്കർ തിരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന എൻഡിഎയുടെ അഭിപ്രായഭിന്നത മുതലെടുക്കാൻ ഇന്ത്യാസഖ്യത്തിന്റെ തീരുമാനം. ബിജെപി പിന്തുണയ്ക്കുന്ന സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്ന് ജെഡിയു നിലപാട് എടുത്തപ്പോൾ ഒരുമിച്ച് തീരുമാനിക്കണം എന്നാണ് ടിഡിപി പക്ഷം.

നിലവിൽ ടിഡിപി തീരുമാനിക്കുന്ന സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാനാണ് ഇന്ത്യാസഖ്യത്തിന്റെ നീക്കം. സ്പീക്കർ പദവി ബിജെപിക്കു ലഭിച്ചാൽ സർക്കാരിനെ പിന്തുണയ്ക്കുന്ന ടിഡിപി, ജെഡിയു, എൽജെപി, ആർഎൽഡി എന്നീ പാർട്ടികളെ പിളർത്താനിടയുണ്ടെന്ന് ഇന്ത്യാസഖ്യം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ വസതിയിൽ ചേർന്ന എൻഡിഎ യോഗത്തിലും സ്പീക്കർ വിഷയം ചർച്ചയായിട്ടുണ്ട്. ഈ മാസം 26നാണ് സ്പീക്കർ തിരഞ്ഞെടുപ്പ്.

17-Jun-2024