കൊടിക്കുന്നിൽ സുരേഷ് ലോക്സഭ പ്രോ ടെം സ്പീക്കർ

ലോക്സഭയുടെ പ്രോ ടെം സ്പീക്കറായി കോൺഗ്രസിന്റെ കൊടിക്കുന്നിൽ സുരേഷിനെ തിരഞ്ഞെടുത്തു. എംപിമാരുടെ സത്യപ്രതിജ്ഞ കൊടിക്കുന്നിൽ സുരേഷ് നിയന്ത്രിക്കും. മാവേലിക്കര മണ്ഡലത്തിൽ നിന്നുള്ള നിയുക്ത എംപിയാണ് കൊടിക്കുന്നിൽ.

ജൂൺ 24ന് പാർലമെൻ്റ് ചേരുന്നതിന് മുമ്പ് രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപതി മുർമു അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുക്കും. ശേഷം മന്ത്രിസഭയ്ക്കും മറ്റ് എംപിമാർക്കും അദ്ദേഹം സത്യവാചകം ചൊല്ലിക്കൊടുക്കും.

1989 മുതല്‍ 1998 വരെയും 2009 മുതല്‍ തുടര്‍ച്ചയായും കൊടിക്കുന്നിൽ സുരേഷ് ലോക്‌സഭയില്‍ അംഗമാണ്. 2012 ഒക്ടോബര്‍ 28ന് നടന്ന രണ്ടാം മന്‍മോഹന്‍ സിംഗ് മന്ത്രിസഭാ പുനഃസംഘടനയെത്തുടര്‍ന്ന് കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രിയായിരുന്നു. 2018 മുതല്‍ കെപിസിസി വര്‍ക്കിംഗ് വൈസ് പ്രസിഡന്റാണ്.

17-Jun-2024