ഡാർജിലിങ് ട്രെയിൻ ദുരന്തത്തിന്റെ കാരണം; പരിശോധനയുമായി ഉന്നത റെയിൽവേ ഉദ്യോ​ഗസ്ഥർ

ഡാർജിലിങ് ട്രെയിൻ ദുരന്തത്തിന്‍റെ കാരണം കണ്ടെത്താൻ റെയിൽവേ ഉദ്യോ​ഗസ്ഥരുടെ പരിശോധന തുടരുന്നു. ​ഗുഡ്സ് ട്രെയിൻ സി​ഗ്നൽ തെറ്റിച്ച് പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

ദില്ലിയിൽനിന്നെത്തിയ മുതിർന്ന റെയിൽവേ ഉദ്യോ​ഗസ്ഥർ അപകട സ്ഥലത്ത് പരിശോധന തുടരുകയാണ്.പരിക്കേറ്റ അറുപത് പേരാണ് നോർത്ത് ബം​ഗാൾ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്. മരിച്ചവരുടെ മൃതദേഹങ്ങൾ നടപടികൾ പൂർത്തിയാക്കി ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും

18-Jun-2024