ദേവഗൗഡയും കുമാരസ്വാമിയും നേതൃത്വം നല്‍കുന്ന ജെഡിഎസുമായി കേരള ഘടകത്തിന് ഒരു ബന്ധവുമില്ല : മാത്യു ടി.തോമസ്

എച്ച്‌.ഡി.ദേവഗൗഡയും കുമാരസ്വാമിയും നേതൃത്വം നല്‍കുന്ന ജെഡിഎസുമായി കേരള ഘടകത്തിന് ഒരു ബന്ധവുമില്ലെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ മാത്യു ടി.തോമസ്.തങ്ങളുടെ പാർട്ടി പുതിയ പേര് സ്വീകരിക്കുമെന്നും എല്‍ഡിഎഫില്‍ തന്നെ ഉറച്ചു നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കർണാടകയില്‍ എൻഡിഎ സഖ്യത്തിലാണ് ജെഡിഎസ് മത്സരിച്ചത്. കുമാരസ്വാമി മൂന്നാം മോദി സർക്കാരില്‍ മന്ത്രിയായി സ്ഥാനം ഏറ്റെടുത്തതോടെ സംസ്ഥാനഘടകം നിലപാട് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നല്‍കിയിരുന്നു.

കുമാരസ്വാമി എൻഡിഎ മന്ത്രിസഭയിലും കെ.കൃഷ്ണൻകുട്ടി സംസ്ഥാന മന്ത്രിസഭയിലും അംഗങ്ങളായി തുടരുന്നതിനെ രൂക്ഷമായി വിമർശിച്ച്‌ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഉള്‍പ്പടെയുള്ളവർ രംഗത്തുവന്നിരുന്നു.

18-Jun-2024