ടുംബാധിപത്യം; പ്രിയങ്കയ്ക്കു പിന്നാലെ രാജ്യസഭയിലേക്ക് വരാൻ റോബർട്ട് വദ്രയും
അഡ്മിൻ
ഒരു ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും പാര്‍ലമെന്റ് രാഷ്ട്രീയത്തിലും നെഹറു കുടുംബത്തിന്റെ കുടുംബാധിപത്യം ആരംഭിച്ചിരിക്കുകയാണ്. സോണിയ ഗാന്ധി രാജ്യസഭയിലും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ലോക്‌സഭയിലും കോണ്‍ഗ്രസ്സിനെ നയിക്കുമെന്നാണ് കോണ്‍ഗ്രസ്സ് നേതൃത്വം പറയുന്നത്.
വയനാട്ടില്‍ നിന്നും രാഹുല്‍ മാറുന്ന ഒഴിവിലേക്ക് പ്രിയങ്കയെ എത്തിക്കാനുള്ള നീക്കവും ഇതിന്റെ ഭാഗമാണ്. അതായത് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ പദവിയില്‍ ഇരിക്കുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും മറ്റു നേതാക്കള്‍ക്കും പ്രത്യേകിച്ച് ഒരുറോളും കോണ്‍ഗ്രസ്സില്‍ ഇനി ഉണ്ടായിരിക്കുകയില്ല. അതാകട്ടെ വ്യക്തവുമാണ്.
ഇനി കോണ്‍ഗ്രസ്സില്‍ നിന്നും പാര്‍ലമെന്റില്‍ എത്താന്‍ സാധ്യതയുള്ള മറ്റൊരാള്‍ പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയാണ്. ഇത്തവണ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ മത്സരിക്കാന്‍ താല്‍പ്പര്യപ്പെട്ട് രംഗത്തു വന്നിരുന്ന റോബര്‍ട്ട് വാദ്രയ്ക്ക് കോണ്‍ഗ്രസ്സ് സീറ്റ് നല്‍കാതിരുന്നത് അത് ബി.ജെ.പി രാഷ്ട്രീയമായി ഉപയോഗിക്കും എന്ന ഒറ്റക്കാരണത്താലാണ്. എന്നാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ രാജ്യസഭയില്‍ എത്താനാണ് ഇപ്പോള്‍ റോബര്‍ട്ട് വാദ്രയും ആഗ്രഹിക്കുന്നത്.
കോണ്‍ഗ്രസ്സ് ഭരിക്കുന്ന കര്‍ണ്ണാടക, തെലങ്കാന സംസ്ഥാനങ്ങളില്‍ ഏതെങ്കിലും ഒഴിവ് വരുമ്പോള്‍ മത്സരിക്കാനാണ് അദ്ദേഹത്തിന്റെ നീക്കം. സ്വാഭാവികമായും അത് നടക്കാന്‍ തന്നെയാണ് സാധ്യത. അങ്ങനെ വന്നാല്‍ സോണിയ ഗാന്ധിയുടെ കുടുംബത്തില്‍ നിന്നും നാല് പേരാകും പാര്‍ലമെന്റില്‍ ഉണ്ടാകുക.