44 ഇടത്തും എസ്എഫ്ഐക്ക് വിജയം

കേരള ആരോഗ്യ-ശാസ്ത്ര സര്‍വ്വകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ 55 ല്‍ 44 ഇടത്തും എസ് എഫ് ഐക്ക് വിജയം. ഗവ മെഡിക്കല്‍ കോളേജ് തിരുവനന്തപുരം, ഗവ മെഡിക്കല്‍ കോളേജ് ഇടുക്കി, ഗവ മെഡിക്കല്‍ കോളേജ് കോട്ടയം, ഗവ മെഡിക്കല്‍ കോളേജ് കൊല്ലം, ഗവ മെഡിക്കല്‍ കോളേജ് ആലപ്പുഴ, ഗവ ഡെന്റല്‍ കോളേജ് തിരുവനന്തപുരം, ഗവ ഡെന്റല്‍ കോളേജ് ആലപ്പുഴ, ഗവ ആയുര്‍വേദ കോളേജ് തിരുവനന്തപുരം, ഗവ ആയുര്‍വേദ കോളേജ് തൃപ്പുണിത്തുറ, ഗവ ആയുര്‍വേദ കോളേജ് പരിയാരം, വൈദ്യരത്‌നം ആയുര്‍വേദ കോളേജ് ഒല്ലൂര്‍, വൈദ്യരത്‌നം പി.എസ് വാര്യര്‍ ആയുര്‍വേദകോളേജ് കോട്ടയ്ക്കല്‍, ഡോ. പടിയാര്‍ മെമ്മോറിയല്‍ ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് എറണാകുളം, എന്‍ എസ് എസ് ഹോമിയോ മെഡിക്കല്‍ കോളേജ് സച്ചിവോത്തമപുരം കോട്ടയം, എസ് വി ആര്‍ ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് നേമം

ഗവ നഴ്‌സിംഗ് കോളേജ് തിരുവനന്തപുരം, ഗവ നഴ്‌സിംഗ് കോളേജ് കൊല്ലം, ഗവ നഴ്‌സിംഗ് കോളേജ് കോട്ടയം, ഗവ നഴ്സിംഗ് കോളേജ് പരിയാരം,ഗവ നഴ്‌സിംഗ് കോളേജ് കോഴിക്കോട്,സിമറ്റ് കോളേജ് ഓഫ് നഴ്‌സിംഗ് മുട്ടത്തറ തിരുവനന്തപുരം,സിമറ്റ് കോളേജ് ഓഫ് നഴ്‌സിംഗ് ഉദുമ കാസര്‍ഗോഡ്,സിമെറ്റ് നഴ്‌സിംഗ് കോളേജ് വര്‍ക്കല, സിമെറ്റ് നഴ്‌സിംഗ് കോളേജ് നൂറനാട്,സി മറ്റ് നഴ്‌സിംഗ് കോളേജ് പിണറായി,സിമെറ്റ് നഴ്‌സിംഗ് കോളേജ് മലമ്പുഴ,എ കെ ജി മെമ്മോറിയല്‍ നഴ്‌സിംഗ് കോളേജ് മാവിലായി, ഇ എം എസ് കോളേജ് ഓഫ് നഴ്‌സിംഗ് പെരിന്തല്‍മണ്ണ,എസ് എം ഇ നഴ്‌സിംഗ് കോളേജ് പുതുപ്പള്ളി,എസ് എം ഇ നഴ്‌സിംഗ് കോളേജ് ഗാന്ധിനഗര്‍, സിപ്പാസ് നഴ്‌സിംഗ് കോളേജ് പുതുപ്പള്ളി, ഗവ നഴ്‌സിംഗ് കോളേജ് സീതത്തോട്,എസ് എം ഇ നഴ്‌സിംഗ് കോളേജ് ചുട്ടിപ്പാറ,ഗവ നഴ്‌സിംഗ് കോളേജ് എറണാകുളം, എസ് എം ഇ ചെറുവണ്ടൂര്‍,

ഗവ പാരാമെഡിക്കല്‍ കോളേജ് തിരുവനന്തപുരം, ഗവ പാരാമെഡിക്കല്‍ കോളേജ് പരിയാരം, എ കെ ജി പാരാമെഡിക്കല്‍ കോളേജ് മാവിലായി,മെഡിക്കല്‍ ട്രസ്റ്റ് എറണാകുളം, സിപ്പാസ് പാരാമെഡിക്കല്‍ പുതുപ്പള്ളി, എസ് എം ഇ പാരാമെഡിക്കല്‍ ഗാന്ധിനഗര്‍,ഗവ ഫാര്‍മസി കോളേജ് തിരുവനന്തപുരം, സി ഒ പി എസ് ഫാര്‍മസി കോളേജ് കോട്ടയം,ഗവ ഫാര്‍മസി കോളേജ് പരിയാരം, എസ് എം ഈ ഫാര്‍മസി പുതുപ്പള്ളി എന്നിവിടങ്ങളില്‍ എസ് എഫ് ഐ യൂണിയന്‍ നേടി.

കോട്ടയം ഗവ. ഫാര്‍മസി കോളേജ്, ഡോ. പടിയാര്‍ മെമ്മോറിയല്‍ ഹോമിയോ കോളേജ് എന്നിവിടങ്ങളില്‍ കെ എസ് യൂവില്‍ നിന്ന് യൂണിയന്‍ പിടിച്ചെടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 2 ജനറല്‍ സീറ്റ് ഉള്‍പ്പടെ നാല് സീറ്റില്‍ എസ് എഫ് ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ ഉള്‍പ്പടെ അഞ്ച് സീറ്റില്‍ എസ്എഫ്ഐ വിജയം നേടി.

29-Jun-2024