2025 വരെ ആലപ്പുഴയില്‍ പക്ഷിവളര്‍ത്തലിന് നിരോധനം ഏര്‍പ്പെടുത്തിയേക്കും

ആലപ്പുഴയില്‍ പക്ഷിപ്പനി പടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കർശനമാക്കുന്നു. 2025 വരെ ആലപ്പുഴയില്‍ താറാവ് അടക്കമുള്ള പക്ഷി വളർത്തലിന് നിരോധനം ഏർപ്പെടുത്തേണ്ടി വരുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു.ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടില്‍ പക്ഷിപ്പനി റിപ്പോർട്ടു ചെയ്തിട്ടുണ്ട്.

എല്ലാവർഷവും ദേശാടന പക്ഷികള്‍ വരുമ്ബോള്‍ രോഗബാധ ഉണ്ടാകുന്നു.മുമ്പ് ഉള്ളതുപോലുള്ള വൈറസല്ല ഇത്തവണ വേറെ വൈറസാണ് ഉണ്ടായതെന്ന് മന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു. വൈറസിന്‍റെ ശക്തി കുറയുന്നത് വരെ ആലപ്പുഴയില്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തും. ഇത് സംബന്ധിച്ച്‌ കർഷകരുമായി ചർച്ച നടത്തിയെന്നും 32 സ്പോട്ടുകള്‍ വളരെ നിർണയാകമാണെന്നും മന്ത്രി പറഞ്ഞു.

15-Jul-2024