പ്രളയസാധ്യത ഇപ്പോഴില്ല, ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കും: മന്ത്രി കെ രാജൻ

വടക്കൻ കേരളത്തിലും ഇടുക്കിയിലും മഴ കനക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ. പ്രളയസാധ്യത ഇപ്പോളില്ലെന്നും ജാഗ്രത വേണമെന്നും മന്ത്രി കൂട്ടിച്ചേ‍ർത്തു. അപകട സാധ്യത ഉള്ളവരെ മാറ്റി പാർപ്പിക്കാൻ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കാനുള്ള നടപടികൾ ഉദ്യോഗസ്ഥർ ചെയ്യുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു.

തെറ്റിധാരണ പരത്തുന്ന വാർത്തയോ ദൃശ്യങ്ങളോ പ്രചരിപ്പിക്കരുത്. ഇത്തരം കാര്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. പ്രളയസാധ്യത ഇപ്പോളില്ലെന്നും ജാഗ്രത വേണമെന്നും മന്ത്രി കൂട്ടിച്ചേ‍ർത്തു.

മഴ ശക്തമാവുന്ന സാഹചര്യത്തിൽ ജലാശയങ്ങളിൽ ഇറങ്ങരുത്. മണ്ണിടിച്ചിലുണ്ടാവാൻ സാധ്യത ഉണ്ട്. ഈ സാഹചര്യത്തിൽ രാത്രിയാത്ര പരമാവധി ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.കടൽത്തീരങ്ങളിൽ വിനോദസഞ്ചാരം ഒഴിവാക്കണം. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന റോഡുകളിലെല്ലാം സൂചന ബോർഡുകൾ ഉണ്ടോയെന്നും ജില്ലകളുടെ കളക്ടർമാർ ഇക്കാര്യം ശ്രദ്ധിക്കണമെന്നും മന്ത്രി നിർദേശിച്ചു.

16-Jul-2024