അർജുന് വേണ്ടി ഗംഗാവലി നദിയിലെ തെരച്ചിലിനായി ബൂം എക്സവേറ്റർ

ഷിരൂരിൽ കാണാതായ അർജുന് വേണ്ടി ഇന്നും ഗംഗാവലി നദിയിൽ തെരച്ചിൽ തുടരുകയാണ്. ദൗത്യത്തിന് പ്രതീക്ഷയുമായി ബൂം ക്രെയിൻ എത്തി. നദിയിൽ 60 മീറ്ററോളം ദൂരത്തിലും ആഴഴത്തിലും ഈ ക്രെയിൻ ഉപയോഗിച്ച് പരിശോധന നടത്താം. ലോഹഭാഗങ്ങൾ ഉണ്ടെന്ന് സോണാർ സിഗ്നൽ കിട്ടിയ ഭാഗം കേന്ദ്രീകരിച്ചാകും കര, നാവിക സേനകളുടെ തെരച്ചിൽ. നദിക്കരയിൽ നിന്ന് 40മീറ്റർ അകലെയാണിത്. ലോറിയോ മറിഞ്ഞുവീണ വലിയ ടവറിന്റെ ഭാഗങ്ങളോ ആകാം ഇതെന്നാണ് സൈന്യം കരുതുന്നത്.  

24-Jul-2024