വയനാട്ടിലെ രക്ഷാപ്രവര്‍ത്തനത്തിന് വ്യേമസേനയും

വയനാട്ടിലെ രക്ഷാപ്രവര്‍ത്തനത്തിന് വ്യേമസേന ഉടന്‍ എത്തും. വായുസേനയുടെ രണ്ട് ഹെലികോപ്ടര്‍ സുളുരില്‍ നിന്നും അല്‍പ്പസമയത്തിനകം പുറപ്പെടുവെന്ന് വ്യോമസേന അറിയിച്ചു. . എംഐ 17, ഒരു എഎല്‍എച്ച് കോപ്ടറുകളാണ് എത്തുന്നത്. വയനാട് ഉരുപൊട്ടലില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കണ്ണൂര്‍ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പസ്‌ന്റെ 2 സംഘം സംഭവ സ്ഥലത്ത് ഉടന്‍ എത്തിച്ചേരും.

കനത്ത മഴയെ തുടര്‍ന്ന് വയനാട്ട് ജില്ലയിലെ മൂന്ന് ഇടങ്ങളിലാണ് വന്‍ ഉരുള്‍പെട്ടല്‍ . മലവെള്ളപാച്ചിലില്‍ പാലങ്ങള്‍ അടക്കം ഒലിച്ച് പോയതോടെ അഞ്ചൂറില്‍ അധികം പേര്‍ വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. അപകടത്തില്‍ ഇതുവരെ പത്ത് മൃതദേഹങ്ങള്‍ കണ്ടെടുത്തു.

മേപ്പാടി മുണ്ടക്കൈ ടൗണിലും ചൂരല്‍മലയിലും വന്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. . പുലര്‍ച്ചെ ഒരു മണിയോടെ കനത്ത മഴയ്ക്കിടെയാണ് മുണ്ടക്കൈ ടൗണ്ടില്‍ ആദ്യ ഉരുള്‍പൊട്ടലുണ്ടായത്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ നാലു മണിയോടെയാണ് ചൂരല്‍മല സ്‌കൂളിനു സമീപം രണ്ടാമത്തെ ഉരുള്‍പൊട്ടലുണ്ടായത്. മൂന്ന് ഉരുള്‍പൊട്ടല്‍ ഉണ്ടായതായി നാട്ടുകാര്‍ പറയുന്നു. ക്യാംപ് പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളില്‍ വീടുകളിലും കടകളിലും വെള്ളവും ചെളിയും നിറഞ്ഞു.

മേഖലയില്‍ 500ല്‍ അധികം കുടുംബങ്ങള്‍ ഒറ്റപ്പെട്ടതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. നിരവധി പേര്‍ക്ക് പരുക്കേറ്റു. നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോയി. പ്രദേശത്തെ പ്രധാന റോഡും ചൂരല്‍മല ടൗണിലെ പാലവും തകര്‍ന്നതോടെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി. മുണ്ടക്കൈ അട്ടമല പ്രദേശത്തേക്കുള്ള ഏക പാലമാണിത്. രാത്രി ആയതിനാലും പ്രദേശത്തെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടതിനാലും അപകടത്തിന്റെ വ്യാപ്തി പൂര്‍ണമായും വ്യക്തമല്ലന്ന് അധികൃതര്‍ പറയുന്നു.

30-Jul-2024