ജി സുകുമാരൻ നായർക്ക് എതിരെ ജാമ്യമില്ലാ വാറണ്ട്

എറണാകുളം അഡീഷണൽ സെഷൻസ് കോടതി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്ക് എതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കമ്പനി നിയമത്തിന് വിരുദ്ധമാണ് എൻഎസ്എസ് ഡയറക്ടർ ബോർഡിന്റെ പ്രവർത്തനമെന്ന കേസിലാണ് നടപടി.

എൻഎസ്എസ് ജനറൽ സെക്രട്ടറിയും ഡയറക്ടർ ബോർഡ് അംഗങ്ങളും സെപ്തംബർ 27ന് സെഷൻസ് കോടതിയിൽ നേരിട്ട് ഹാജരാകണം.

14-Aug-2024