യൂത്ത് കോൺഗ്രസ് വെബ്‌സൈറ്റ് അഡ്മിന് കോടതി നോട്ടീസ് അയച്ചു

വ്യാജ തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് കേസിൽ യൂത്ത് കോൺഗ്രസ് വെബ്‌സൈറ്റ് അഡ്മിന് കോടതി നോട്ടീസ് അയച്ചു.പത്ത് ദിവസത്തിനകം ഹാജരാകാൻ നിർദേശിച്ചാണ് നോട്ടീസ് അയച്ചത്. അന്വേഷണവുമായി സഹകരിക്കാത്ത സാഹചര്യത്തിലാണ് നടപടി.

ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടും വെബ്‌സൈറ്റിലെ വിവരങ്ങൾ കൈമാറാൻ തയ്യാറായിരുന്നില്ല.

15-Aug-2024