വനിതാ ഡോക്ടറുടെ കൊലപാതകം: 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ച് ഐ.എം.എ

കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിലും തുടര്‍ന്നുള്ള അക്രമസംഭവങ്ങളിലും പ്രതിഷേധവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ശനിയാഴ്ച 24 മണിക്കൂര്‍ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. അടിയന്തര സര്‍വീസുകളും കാഷ്വാലിറ്റിയും പ്രവര്‍ത്തിക്കും.

ശനിയാഴ്ച രാവിലെ ആറ് മുതല്‍ ഞായറാഴ്ച രാവിലെ ആറ് വരെയാണ് പണിമുടക്ക്. ഒ.പി, അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ തുടങ്ങിയവ മുടങ്ങുമെന്നാണ് ഐ.എം.എ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരിക്കുന്നത്.

16-Aug-2024