അരുന്ധതി റോയിക്ക് ഡിസ്റ്റർബിങ് ദി പീസ് പുരസ്കാരം

അപകടകരമായ സാഹചര്യങ്ങളിലൂടെ സർഗാത്മക ജീവിതം തുടരുന്ന എഴുത്തുകാർക്ക് വക്ലാവ് ഹാവൽ സെൻ്റർ നൽകുന്ന 'ഡിസ്റ്റർബിംഗ് ദ പീസ്' പുരസ്‌കാരം ഇന്ത്യൻ എഴുത്തുകാരി അരുന്ധതി റോയിക്ക്.ഇറാനിയൻ റാപ്പർ തുമാജ് സലേഹിക്കൊപ്പം അരുന്ധതി റോയ് പുരസ്‌കാരം പങ്കിടും.

ചെക്ക് റിപ്പബ്ലിക്കിൻ്റെ മുൻ പ്രസിഡൻ്റും എഴുത്തുകാരനുമായ വക്ലാവ് ഹാവലിൻ്റെ പേരിലുള്ള സംഘടനയാണ് അവാർഡ് നൽകുന്നത്.പ്രതികൂല സാഹചര്യങ്ങളിലും അനീതിക്കെതിരെ ശബ്ദിക്കുന്ന എഴുത്തുകാർക്കാണ് അമേരിക്കൻ ആസ്ഥാനമായുള്ള സംഘടന എല്ലാ വർഷവും അവാർഡ് നൽകുന്നത്. 5000 ഡോളർ സമ്മാനത്തുക ഉൾപ്പെടുത്തുന്നതാണ് പുരസ്കാരം

1997ൽ പുറത്തിറങ്ങിയ, ബുക്കർ പ്രൈസ് നേടിയ 'ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ്' എന്ന പുസ്തകത്തിലൂടെയാണ് അരുന്ധതി റോയ് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. രണ്ടാമത്തെ നോവൽ 'മിനിസ്റ്ററി ഓഫ് അറ്റ്മോസ്റ് ഹാപ്പിനെസ്സ്' പുറത്തിറങ്ങുന്നത് 2017ലാണ്. ആ പുസ്തകവും ബുക്കർ പ്രൈസിന് പരിഗണിച്ചിരുന്നു.

16-Aug-2024